അഗ്നി പര്‍വതത്തില്‍ നിന്ന് രക്ഷയേകിയ തിരുഹൃദയഭക്തി

1902 മെയ് 8 ാം തിയതി കരീബിയയിലെ മാര്‍ട്ടിനിക്ക് ദ്വീപിലെ പെലീ അഗ്നി പര്‍വതത്തില്‍ നിന്ന് നിന്നും പൊട്ടിയിറങ്ങിയ ലാവ കരീബിയന്‍ ഗ്രാമമായ സെയ്ന്റ് പിയെറിയെ നിശേഷം നശിപ്പിച്ച് മറ്റൊരു ഗ്രാമമായ മോര്‍നെ റൂഷിലേക്ക് കുതിച്ചു പാഞ്ഞു.

അന്ന് യേശുവിന്റെ സ്വര്‍ഗാരോഹണ തിരുനാളായിരുന്നു. പേടിച്ചരണ്ട വിശ്വാസികള്‍ അടുത്തു കണ്ട കത്തോലിക്കാ ദേവാലയത്തിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറി. അന്നാട്ടുകാര്‍ വലിയ തിരുഹൃദയഭക്തിയുള്ളവരായിരുന്നു. ഇടവക വൈദികന്‍ വി. കുര്‍ബാന അള്‍ത്താരയില്‍ എഴുന്നള്ളിച്ചു വച്ച് ആരാധന ആരംഭിച്ചു.

മരണം മുന്നില്‍ കണ്ട് എല്ലാവരും തങ്ങളുടെ അവസാനത്തെ കുമ്പസാരം നടത്താന്‍ തയ്യാറായി. അവര്‍ തീക്ഷണതയോടെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ അരുളിക്കയിലെ വി. കുര്‍ബാനയില്‍ തിരുഹൃദയത്തിന്റെ രൂപം തെളിഞ്ഞു വന്നു. തിരുഹൃദയത്തിന്റെ രൂപം മുള്‍മുടിയണിഞ്ഞ വിധത്തിലാണ് കാണപ്പെട്ടത്. രക്തം ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. അനേകം മണിക്കൂര്‍ നേരത്തേക്ക് ഈ അത്ഭുത ദൃശ്യം മായാതെ നില്‍ക്കുകയും അനേകം ആളുകള്‍ അതിന് സാക്ഷികളാവുകയും ചെയ്തു.

അന്ന് ആ ഗ്രാമം അഗ്നിപര്‍വതത്തിന്റെ കലിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ജനങ്ങള്‍ക്ക് കുമ്പസാരത്തിലൂടെ പാപങ്ങളേറ്റു ചൊല്ലി മാനസാന്തരത്തിനുള്ള കൃപ ലഭിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു അഗ്നിപര്‍വ നാശമുണ്ടായി. ഇത്തവണ മോര്‍നെ റൂഷിലെ അനേകം പേര്‍ കൊല്ലപ്പെട്ടു.

ജനങ്ങള്‍ക്ക് മാനസാന്തരപ്പെട്ട് ദൈവവുമായി ഐക്യപ്പെടാനുള്ള അവസരം നല്‍കാന്‍ വേണ്ടിയാണ് മെയ് 8 ാം തീയതി ഉണ്ടായ അഗ്നിപര്‍വത ദുരന്തത്തില്‍ നിന്ന് ദൈവം ആ ഗ്രാമവാസികളെ രക്ഷച്ചതെന്ന് അന്നാട്ടുകാര്‍ വിശ്വസിക്കുന്നു. അവര്‍ ആ സംഭവത്തെ കാണുന്നത് ദൈവത്തിന്റെ കോപമായിട്ടല്ല, ജനങ്ങളെ പാപങ്ങളില്‍ നിന്ന് മോചിപ്പിച്ച് തന്റെ ഭവനത്തിലേക്ക് പ്രവേശിക്കാന്‍ ഒരുക്കുകയായിരുന്നു എന്നാണ്. ഇന്നും ആ നാട്ടുകാര്‍ തിരുഹൃദയത്തോട് വലിയ ഭക്തിയുള്ളവരാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles