ജപമാല ചൊല്ലുമ്പോൾ നമുക്ക് സംഭവിക്കുന്ന തെറ്റുകൾ

വി. ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് പറയുന്നു:
“നന്നായി പ്രാർത്ഥിക്കാൻ സഹായിക്കുന്നതിനായി പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചതിനു ശേഷം നിങ്ങൾ ഒരു നിമിഷ നേരത്തേക്ക് ദൈവ സാന്നിദ്ധ്യത്തില്‍ ആയിരിക്കുക.”
പിന്നീട്, ഓരോ ദശകവും ആരംഭിക്കുന്നതിനു മുമ്പ് സമയമനുസരിച്ച് ഒന്നോ രണ്ടോ നിമിഷനേരത്തേക്കു നിറുത്തി വരും ദശകത്തിൽ ആരംഭിക്കുന്ന രഹസ്യത്തെക്കുറിച്ചു ധ്യാനിക്കുക. ഈ രഹസ്യത്താലും പരിശുദ്ധഅമ്മയുടെ മദ്ധ്യസ്ഥതയിലൂടെയും നിങ്ങൾക്കു് പ്രത്യേകമായി ആവശ്യമായിരിക്കുന്ന ഒരു  പുണ്യം, അല്ലെങ്കിൽ പരിശുദ്ധഅമ്മയിൽ വിളങ്ങി നിൽക്കുന്ന ഏതെങ്കിലുമൊരു പുണ്യം നൽകാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാൻ മറക്കരുത്.
ജപമാല ചൊല്ലുമ്പോൾ ഭൂരിപക്ഷം ആളുകളും ചെയ്യാറുള്ള രണ്ടു് അബദ്ധങ്ങൾ ഒഴിവാക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:
ആദ്യത്തെ അബദ്ധം, യാതൊരുവിധ കൃപകൾക്കും വേണ്ടി പ്രാർത്ഥിക്കാതിരിക്കുക എന്നുള്ളതാണ്. ചിലരോട് അവരുടെ ജപമാലാനിയോഗം എന്താണെന്നു ചോദിച്ചാൽ എന്തു പറയണം എന്നവർക്കറിയില്ല. ജപമാല  ചൊല്ലുമ്പോഴെല്ലാം എന്തെങ്കിലും പ്രത്യേക കൃപയ്ക്കു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. മഹനീയമായ ക്രിസ്തീയ പുണ്യങ്ങളിലൊന്ന് നട്ടു വളർത്തുന്നതിൽ, അല്ലെങ്കിൽ നിങ്ങളുടെ  പാപങ്ങളിലൊന്ന് അതിജീവിക്കുന്നതിൽ ദൈവത്തിന്റെ സഹായം ചോദിക്കുക.
രണ്ടാമത്തെ അബദ്ധം, സാധിക്കുന്നിടത്തോളം വേഗത്തിൽ ജപമാല ചൊല്ലിത്തീർക്കുക എന്നതല്ലാതെ മറ്റൊരു നിയോഗം ചൊല്ലുന്നവർക്കില്ല എന്നതാണ്.  നമ്മിൽ ധാരാളംപേർ ജപമാല ചൊല്ലുന്നതിനെ ഒരു  ഭാരമായി കാണുന്നതുകൊണ്ടാണിത്. ഭൂരിപക്ഷം പേരും ജപമാല ചൊല്ലുന്നത് വിസ്മയകരമാംവിധം വേഗത്തിലാണ്. തന്മൂലം അവർ വാക്കുകൾ യഥാവിധം ഉച്ചരിക്കുന്നേയില്ല. ഇത്തത്തിലുള്ള അശ്രദ്ധമായ  അഭിവാദനത്താൽ യേശുവും മാതാവും സംപ്രീതരാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു! ആയിരക്കണക്കിനു ജപമാലകൾ ചൊല്ലിയിട്ടും നാം മുമ്പ് ആയിരുന്നതിനേക്കാൾ ഒട്ടുംതന്നെ നന്നായിട്ടില്ലെന്നതിൽ അത്ഭുതമില്ല!
പ്രിയ സഹോദരങ്ങളേ, വളരെ എളുപ്പത്തിൽ നിങ്ങളിലേക്കു കടന്നുവരുന്ന വേഗതയെ നിയന്ത്രിക്കണമെന്നും ‘സ്വർഗ്ഗസ്ഥനായ പിതാവേ’യും ‘നന്മനിറഞ്ഞ മറിയമേ’ യും ചൊല്ലുമ്പോൾ പലതവണ അൽപ്പമൊന്നു നിർത്തണമെന്നും ഞാൻ നിങ്ങളോടു് അപേക്ഷിക്കയാണ്. പ്രാർത്ഥനകൾ കഴിയുന്നത്ര വേഗത്തിൽ  ചൊല്ലിത്തീർക്കുക എന്ന നിങ്ങളുടെ ദുഃശീലം നിമിത്തം ഇത് ആദ്യമൊക്കെ ബുദ്ധിമുട്ടായിത്തോന്നും. ഇപ്രകാരം ധ്യാനാത്മകമായി ചൊല്ലുന്ന ഒരു   ദശകം, അതിവേഗം ചൊല്ലിത്തീർക്കുന്ന ആയിരക്കണക്കിനു  ജപമാലകളേക്കാൾ കൂടുതൽ യോഗ്യതയുള്ളതാണ്.

NB. നാം പരിശുദ്ധകന്യകാമാതാവിന് വിശ്വസ്തതയോടെ കാഴ്ചവയ്ക്കുന്ന ചെറിയ ശുശ്രൂഷകൾക്ക് ജീവിതത്തിലും മരണത്തിലും നിത്യതയിലും വളരെയധികം ഉദാരമായി മാതാവ് പ്രതിഫലം നൽകും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles