ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 18)

‘അമ്മ’ ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃത കൂട്ടുകളുടെ കൂടാരമാണ്.

“നിൻ്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്ത് നിൽക്കുന്നു” എന്നറിയിച്ച ശിഷ്യരോട്
“ദൈവത്തിൻ്റെ വചനം കേട്ട് പ്രമാണിക്കുന്നവരത്രെ എൻ്റെ അമ്മയും സഹോദരരും “എന്ന മകൻ്റെ മറുപടി…..

അമ്മ മനസ്സ് നിമിഷ നേരത്തേക്ക് പിടഞ്ഞിട്ടുണ്ടാകും…..
എങ്കിലും കൃപ നിറഞ്ഞ മറിയം ,
തൻ്റെ ദൈവവചനത്തോടുള്ള അനുസരണയെ ലോകത്തിനു മുമ്പിൽ
മകൻ വാഴ്ത്തുകയായിരുന്നു എന്നു തിരിച്ചറിഞ്ഞു.

സ്വർഗ പിതാവിൻ്റെ ഇഷ്ടമനുസരിച്ച് ജീവിക്കുന്നവരൊക്കെ തൻ്റെ അമ്മയോളം ഉയർത്തപ്പെടും എന്ന ക്രിസ്തുവിൻ്റെ ആഹ്വാനം ശബ്ദമില്ലാതെ തൻ്റെ ജനത്തോടും.

സ്വർഗം പറഞ്ഞതെല്ലാം അനുസരിച്ച്, ഏല്പ്പിച്ച കാര്യങ്ങൾ അതിൻ്റെ പൂർണ്ണതയിൽ ഫലമണിയിച്ച്, മറ്റാരേക്കാൾ ദൈവസാന്നിധ്യത്തിൻ്റെ ആനന്ദം ആസ്വദിച്ച പരിശുദ്ധ അമ്മ.
സകല തിന്മകളുടെ ശക്തിയെയും ജയിക്കാൻ കഴിവുള്ള നന്മയുടെ മൂർത്തീഭാവം.
സ്വർഗത്തിൻ്റെയും നമ്മുടെയും മഹാഭാഗ്യം.

ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി അമ്മമാരോളം വേറാരുമില്ല പാരിൽ .
മുറിവേൽപ്പിക്കപ്പെടുമ്പോഴും സൗഖ്യസ്നാനത്താൽ ചേർത്തണയ്ക്കുന്ന സാന്നിധ്യം….

ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്തവൾ.
ഊഷ്മളമായ ബന്ധങ്ങളുടെ കരുതൽ കാത്തു സൂക്ഷിക്കാൻ ……,
ബന്ധങ്ങൾ ശുഷ്കിക്കുമ്പോൾ…..,
കാലഘട്ടത്തിൻ്റെ വീണ്ടെടുപ്പിനായി
കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ
കരുതൽ വേണമെന്ന് അമ്മ മറിയം നമ്മെ
ഓർമ്മപ്പെടുത്തുന്നു.

” മറിയത്തെപ്പറ്റി നിങ്ങൾ അറിയുവാൻ
ആഗ്രഹിക്കുന്നതെല്ലാം സുവിശേഷത്തിലെ ഒറ്റ വാക്യത്തിലടങ്ങിയിരിക്കുന്നു.
അവളിൽ നിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു. “
(വിശുദ്ധ തോമസ് വില്ലനോവ )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles