ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 26)

“നന്മ നിറഞ്ഞ ജീവിതം;
ഒടുവിൽ സ്വർഗ്ഗാരോപണം”

നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ – ദൈവം

പൂർണ്ണമായി തന്നെ അനുകരിച്ചവൾക്ക് നല്കിയ വരവേല്‌പ്പ്……
സ്വർഗ്ഗം മുഴുവനും ആഹ്ലാദിച്ച മഹോത്സവം ..!

മക്കളായ നമ്മുടെ
നിത്യ രാജ്യത്തേയ്ക്കുള്ള എതിരേല്പ്പിൽ അകമ്പടിയ്ക്ക് നേതൃത്വം കൊടുക്കാൻ
ഒരു സർവ്വലോക രാജ്ഞി …!!!

അമ്മയും മകനും ആയിരിക്കുന്നിടത്ത് നമ്മളും ആയിരിക്കാൻ….
അവരുടെ മഹത്വം നമ്മളും കാണാൻ…..
അതിലൊരോഹരി പങ്കിടാൻ….
മനുഷ്യ ശരീരത്തിൻ്റെ മഹത്വം മനസ്സിലാക്കാൻ…..

മഹോന്നത പദവിയിലെ മഹത്വം ഭുജിക്കുമ്പോഴും …;
മകൻ ചോര ചിന്തി തൻ്റെ ജീവൻ
വില കൊടുത്ത് വാങ്ങിയ
മക്കളെക്കുറിച്ചുള്ള
ഉത്ക്കണ്ഠയാൽ ……
വേദനയുടെ താഴ്‌വാരയിലേയ്ക്ക് നിരന്തരം ഇറങ്ങി വരുന്ന അമ്മ മറിയം.

നാം കൂടെയില്ലെങ്കിൽ സന്തോഷം പൂർത്തിയാകാത്ത ഒരമ്മയുടെ വാത്സല്യത്തിൻ്റെ കുത്തൊഴുക്ക്…!!

വിശുദ്ധ ജെറോം അമ്മ മറിയത്തെക്കുറിച്ച്
” ഹവ്വാ നമ്മെ പറുദീസയിൽ നിന്ന് അകറ്റിയെങ്കിൽ മറിയം, നമ്മെ സ്വർഗ്ഗീയ പറുദീസയിലേക്ക് വലിച്ചടുപ്പിക്കുന്നു.” എന്നാണ് പറഞ്ഞിരിക്കുന്നത്.
” കപ്പൽയാത്രക്കാർക്ക് ദിശ കാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ്, ക്രൈസ്തവന് ഈ ലോകജീവിതമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ മറിയം ” എന്ന് വിശുദ്ധ തോമസ് അക്വിനാസും തൻ്റെ വിശുദ്ധ മൊഴികളിൽ അമ്മ മറിയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles