അധോലോക മാഫിയ വധിച്ച ന്യായാധിപന്‍ വിശുദ്ധപദവിയിലേക്ക്

റോം: മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അധോലോക മാഫിയയുടെ കൈകള്‍ കൊണ്ട് കൊല്ലപ്പെട്ട ജഡ്ജ് റോസാരിയൊ ലിവാറ്റിനോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് ആരംഭം കുറിച്ചു. സിസിലിയിലെ കോര്‍ട്ട് ഹൗസിലേക്ക് പോകും വഴിയാണ് ആക്രമികള്‍ റോസാരിയൊയെ അതിക്രൂരമായി വധിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 37 വയസ്സു മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.

നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി നില്‍ക്കുമ്പോഴും തന്റെ ദൈവവിളിയില്‍ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു റോസാരിയൊ. സിസിലിയില്‍ ദുര്‍ബലമായ ഒരു നീതിന്യായ വ്യവസ്ഥ മതി എന്ന് മാഫിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിച്ചിരുന്ന റോസാരിയൊ സത്യത്തിനും നീതിക്കും വേണ്ടി ശക്തമായി നിലകൊണ്ട്. ഇതാണ് മാഫിയയുടെ ശത്രുത പിടിച്ചുവാങ്ങിയത്.

1989 ല്‍ കോര്‍ട്ട് ഓഫ് അഗ്രിജെന്റോയില്‍ ജഡ്ജ് ആയി സേവനം ചെയ്തു വരവേ അദ്ദേഹം എസ്‌കോര്‍ട്ട് ഇല്ലാതെ കോടതിയിലേക്ക് പോകും വഴി ഒരു കാര്‍ വന്ന് അദ്ദേഹത്തിന്റെ കാറിനെ ഇടിച്ചു. അദ്ദേഹം കാറില്‍ നിന്നിറങ്ങി ഒരു വയലിലേക്ക് ഓടിയെങ്കിലും അക്രമികള്‍ പിന്നില്‍ നിന്ന് തുരതുരാ വെടി വച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മരണത്തിന് ശേഷം, റോസാരിയൊയുടെ മേശയില്‍ നിന്ന് നിറയെ ബൈബിള്‍ വചനങ്ങള്‍ ലഭിച്ചു. അവിടെ തന്നെ അദ്ദേഹം ഒരു ക്രൂശിതരൂപവും സൂക്ഷിച്ചിരുന്നു.

1993 ല്‍ സിസിലി സന്ദര്‍ശിച്ച വേളയില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ റോസാരിയൊയെ നീതിയുടെയും വിശ്വാസത്തിന്റെയും രക്തസാക്ഷി എന്നു വിശേഷിപ്പിച്ചിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles