പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണു പെസഹ അപ്പം ഉണ്ടാക്കാറുള്ളത് എങ്കിലും പാലപ്പത്തില്‍ ചേര്‍ക്കുന്ന പോലെ യീസ്റ്റ് ചേര്‍ക്കാറില്ല എന്നതാണ് പ്രത്യേകത.

അരിപ്പൊടി : 2 കപ്പ് (വറുത്തത് )
തേങ്ങാ ചിരകിയത് : ഒന്നേകാല്‍ കപ്പ്
ചുവന്നുള്ളി :5 -6
ഉഴുന്ന് : ഒരു പിടി (വെള്ളത്തില്‍
കുതിര്‍ത്തിയത് )
വെളുത്തുള്ളി : 2 അല്ലി
ജീരകം ; കാല്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ഇതിനു പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി തന്നെ വേറെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇത് പോലെ അരച്ചു കുഴമ്പ് രൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്തു ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേര്‍ത്തു നല്ല കുഴമ്പ് പരുവത്തില്‍ ആക്കുക. മൂന്ന് മണിക്കൂറിനു ശേഷം അപ്പ ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശു ഉണ്ടാക്കി വയ്ക്കാം. ഇത് പതിനഞ്ചു മിനിട്ട് ആവിയില്‍ വേവിച്ചെടുക്കാം. പെസഹ അപ്പം റെഡി.

 

പെസഹ പാല്‍ തയ്യാറാക്കുന്ന വിധം
പെസഹാ പാലിന്റെ ചേരുവകള്‍
തേങ്ങ പാല്‍ : 3 കപ്പ്
ശര്‍ക്കര : ¼ കി.ഗ്രാം
അരിപ്പൊടി : ¼ ( വറുത്തത്)
ചുക്ക് പൊടി : ½ ടീസ്പൂണ്‍
ഏലക്ക പൊടി: ¼ ടീസ്പൂണ്‍
ജീരക പൊടി : ½ ടീസ്പൂണ്‍
എള്ള് : 1 ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം
ആദ്യമായി ശര്‍ക്കര അര കപ്പ് വെള്ളത്തില്‍ ചൂടാക്കി അലിയിപ്പിച്ചു പതുക്കെ തിളപ്പിക്കുക. അതിനു ശേഷം അത് അരിച്ചെടുക്കുക. ഒരു പാനില്‍ തേങ്ങാ പാല്‍ ചെറു തീയില്‍ ചൂടാക്കി തിള വരുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി തേങ്ങാ പാലിലേക്കു നേരത്തെ ചെയ്തു വച്ചിരിക്കുന്ന ശര്‍ക്കര അലിയിച്ചത് ചേര്‍ത്തു കുറച്ചു നേരത്തേക്ക് ഇളക്കി കൊടുക്കുക. അരിപ്പൊടി കുറച്ചു വെള്ളത്തില്‍ അലിയിപ്പിച്ച ശേഷം ഇതിലേക്ക് ചേര്‍ക്കുക. അടിക്കു പിടിക്കാതിരിക്കാനും കട്ട ആകാതിരിക്കാ നും നന്നായി ഇളക്കി കൊടുക്കണം. ആവശ്യമായ അളവില്‍ മിശ്രിതം കട്ടിയായി കിട്ടുന്നത് വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് ചുക്ക്, ഏലക്ക, ജീരകം എന്നീ പൊടികളും എള്ളും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. പെസഹാ പാല്‍ തയ്യാറായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles