അനുഭവിക്കുന്ന ഈശോയെ പ്രഘോഷിക്കുന്നതാണ് യഥാർത്ഥ മിഷൻ പ്രവർത്തനം: മാർ റാഫേൽ തട്ടിൽ

ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ എഴുതിയ മാക്‌സിമും ഇല്ലൂദ് (Maximum illud) എന്ന അപ്പസ്തോലിക ലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച്, ഫ്രാൻസിസ്‌ പാപ്പ ആഹ്വാനം ചെയ്ത അസാധാരണ മിഷൻ മാസമായ 2019 ഒക്ടോബർ സമുചിതമായി ആഘോഷിക്കുന്നതിനായുള്ള ആലോചനകൾക്കായി സീറോ മലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കമ്മീഷനും സീറോ മലബാർ മിഷനും വിളിച്ചുചേർത്ത യോഗത്തിൽ അല്മായസംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ അസാധാരണ പ്രേഷിത മാസത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. വിശുദ്ധ കുർബ്ബാനയിലും വിശുദ്ധ ഗ്രന്ഥത്തിലും അനുഭവിക്കുന്ന ഈശോയെ പ്രഘോഷിക്കുന്ന ഹൃദയത്തിന്റെ ഭാവമായിരിക്കണം മിഷനറി പ്രവർത്തനം എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അടച്ചിട്ട വാതിലുകൾ തുറന്ന് ഉയിർത്തെഴുന്നേറ്റ കർത്താവിനെക്കുറിച്ച് ധൈര്യപൂർവ്വം പ്രസംഗിച്ച ശ്ളീഹന്മാരുടെ പന്തക്കുസ്താ അനുഭവം പോലെ, ഇന്നും സുവിശേഷപ്രഘോഷണത്തിന് പരിശുദ്ധാത്മാവിന്റെ കൃപാവരം ശക്തിനൽകുന്നു. സീറോമലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റൃൻ വാണിയപ്പുരയ്ക്കൽ നല്കിയ സമാപന സന്ദേശത്തിൽ പ്രാർത്ഥനയിൽ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന അല്മായരുടെ പ്രേഷിതതീക്ഷ്ണതയെയും ശുശ്രൂഷകളെയും അഭിനന്ദിക്കുകയും വൈദികരും സമർപ്പിതരും അല്മായരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

പ്രേഷിതപ്രവർത്തനം സഭയുടെ മൗലികമായ സ്വഭാവവും അവകാശവുമാണെന്നും അതിനാൽ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും സുവിശേഷം ലോകത്തിന്റെ അതിർത്തികൾവരെ എത്തിക്കുന്നതിനായി പ്രവർത്തിക്കാൻ അവകാശവും കടമയുമുണ്ടെന്ന് സഭാനിയമം അനുശാസിക്കുന്നതെന്നും കമ്മീഷൻ സെക്രട്ടറി റവ. ഫാ. ഡോ. സെബാസ്റ്റൃൻ മുട്ടംതൊട്ടിൽ എം. സി. ബി. എസ്. എല്ലാവരെയും ഓർമ്മിപ്പിച്ചു. ഓഫീസ് സെക്രട്ടറി റവ. സി. റോസ്മിൻ എം.എസ്.ജെ., കാറ്റിക്കിസം കമ്മീഷൻ സെക്രട്ടറി റവ. ഫാ. ഡോ. തോമസ് മേൽവെട്ടത്ത്, സീറോ മലബാർ മിഷൻ ഓഫീസ് സെക്രട്ടറി റവ. സി. നമൃത എം.എസ്.ജെ., എന്നിവരും അല്മായ സംഘടനകളുടെ പ്രതിനിധികളും പ്രസംഗിച്ചു. അസാധാരണ മിഷൻ മാസത്തിൽ ചെയ്യേണ്ട വിവിധ പരിപാടികൾക്ക് രൂപം നല്കിയതോടോപ്പം എല്ലാ സഹായ സഹകരണങ്ങളും അവർ വാഗ്ദാനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles