ചൂണ്ടുവിരൽ ഉയർത്തുമ്പോൾ മറ്റുവിരലുകൾ പറയുന്നത്

മോശമായ രീതിയിൽ ജീവിതം നയിച്ചിരുന്ന ഒരു സ്ത്രീയുടെ കഥയാണിത്.
അവൾ ഒരിക്കൽ എന്നോട് പറഞ്ഞു.
”അച്ചാ, ശരിയാണ് ഞാൻ
സമൂഹ ദൃഷ്ടിയിൽ മോശമായി തന്നെ
ജീവിച്ചിട്ടുണ്ട്. എനിക്കതിൽ ഇന്ന് വലിയ വിഷമവുമുണ്ട്. എന്നാൽ അച്ചനറിയുമോ ഞാൻ എങ്ങനെയാണ് ചീത്തയായതെന്ന്?
ബാല്യത്തിൽ
എൻ്റെ കൂടെ കൂടിയ ചിലരിലൂടെയാണ്
ഞാൻ പാപത്തിൻ്റെ രുചിയറിഞ്ഞത്.
ഏതാണ് ശരി ഏതാണ് തെറ്റ്
എന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.
ശരിതെറ്റുകൾ മനസിലാക്കി
വന്നപ്പോഴേക്കും ഞാൻ ഗുരുതര തെറ്റുകളിലേക്ക് തന്നെ വഴുതി വീണിരുന്നു.
മാത്രമല്ല എന്നെ പാപത്തിലേക്ക് നയിച്ചവർ പോലും ഞാൻ മോശക്കാരിയാണെന്ന് സമൂഹത്തിൽ പറഞ്ഞു പരത്തി.
മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുന്ന പലരുടെയും ഉള്ളിലിരിപ്പ് എന്താണെന്ന് എനിക്കറിയാം.
ഒരു ധ്യാനം കൂടിയ ശേഷമാണ്
എൻ്റെ കുറവുകൾ മനസിലായതും ക്രിസ്തുവിലേക്ക് ഞാൻ നടന്ന് എത്തിയതും.
പഴയ കാലങ്ങളൊന്നും എന്നെയിന്ന് നൊമ്പരപ്പെടുത്തുന്നില്ല.
എന്നാൽ എന്നിൽ അവശേഷിക്കുന്നത്,
ബന്ധപ്പെട്ട അധികാരികളോട് പലരോടും
എന്നെ ചതിച്ചവരെക്കുറിച്ച് അറിയിച്ചിട്ടും അവരെ സൂക്ഷിക്കണമെന്നപേക്ഷിച്ചിട്ടും എനിക്ക് വാക്കു തന്നതല്ലാതെ
ഒന്നും നടന്നില്ല എന്നതാണ്.
അവരിൽ പലരും ഇപ്പോഴും ഒരു കൂസലുമില്ലാതെ സമൂഹത്തിൽ വിഹരിക്കുന്നു. എന്നെപ്പോലെ എത്ര പേർ
ഇനിയും അവരുടെ കരങ്ങളിലൂടെ….. തെറ്റിലേക്ക് നയിക്കപ്പെടുമെന്ന്
അറിഞ്ഞു കൂടാ….”
ഒരു ദീർഘനിശ്വാസത്തോടെ
അവൾ പറഞ്ഞു നിർത്തിയപ്പോൾ
എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ വാക്കുകൾക്കായ് പരതി.
ഇന്നത്തെ സ്ഥിതി മാത്രമല്ല,
ക്രിസ്തുവിൻ്റെ കാലത്തും സ്ഥിതി മറിച്ചല്ലായിരുന്നു.
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ വിധിക്കാനും പഴിക്കാനുമായിരുന്നു അന്നത്തെയും സമൂഹത്തിന് താത്പര്യം.
അപ്പോഴും അവളുമായ് പാപം ചെയ്തിരുന്ന പുരുഷന്മാർ പുറത്തെവിടെയോ
അവളെയും പഴിചാരി സന്തോഷിക്കുകയായിരുന്നിരിക്കണം….
(Ref യോഹ 8:1-11).
ഉള്ളിൽ തികട്ടി വന്ന ഒരു ചോദ്യം ഇങ്ങനെയാണ്.
“മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടി
സ്വയം നീതീകരിക്കുമ്പോഴും
നമ്മുടെ ഉള്ളിലേക്ക് തിരിയാൻ
സമയം കിട്ടിയില്ലെങ്കിൽ
നമ്മെ രക്ഷിക്കാനാർക്കു കഴിയും?”

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles