വ്യാകുല മാതാവിന്റെ ബസിലിക്ക, തൃശൂര്‍

തൃശൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യാകുല മാതാവിന്റെ നാമത്തിലുള്ള മൈനര്‍ ബസിലിക്ക പുത്തന്‍പള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയതും, ഏഷ്യയില്‍ ഏറ്റവും ഉയരം കൂടിയവയില്‍ മൂന്നാം സ്ഥാനവുമുള്ള ഈ ക്രിസ്തീയ ദേവാലയത്തിന്റെ മഹിമ ലോകശ്രദ്ധ നേടുന്നതാണ്. 25000 ചതുരശ്ര അടിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന ദേവാലയത്തിന്റെ വാസ്തുവിദ്യ കൈകാര്യം ചെയ്തിരിക്കുന്നത് പുരാതനമായ ഗോഥിക്ക് മാതൃകയിലാണ്. 146 അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിള്‍ ടവറുമാണ് പുത്തന്‍പള്ളിയുടെ പ്രധാന ആകര്‍ഷക ഘടകം.

സീറോ മലബാര്‍ സഭയുടെ ആദ്ധ്യാത്മിക സംരക്ഷണത്തിലും നേതൃത്തിലുമാണ് പുത്തന്‍പള്ളിയുടെ ചരിത്രവും കാലഘട്ടവും ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. തൃശൂര്‍ നഗരത്തില്‍ ക്രിസ്ത്യാനികള്‍ നന്നേ കുറവായിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. നഗരവികസനത്തില്‍ എല്ലാ മതങ്ങളുടെയും പങ്കും സാന്നിധ്യവും വേണമെന്ന് മനസ്സിലാക്കിയ ശക്തന്‍ തമ്പുരാന്‍ ഉടനെ ഒരു ഉത്തരവിട്ടു. കുറച്ച് ക്രിസ്ത്യാനികളെ നഗരത്തില്‍ കൊണ്ടുവന്ന് താമസിപ്പിക്കുക. അതിനായി അരണാട്ടുക്കര, ഒല്ലൂര്‍, കെട്ടോക്കാട് എന്നീ പ്രദേശങ്ങളില്‍ നിന്ന് 52 സിറിയന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ അദ്ദേഹം തൃശ്ശൂരില്‍ പുനരധിവസിപ്പിച്ചു.

അതേ സമയം നഗരത്തില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം ഉടനെ മറ്റൊരു പോംവഴിയും കണ്ടു. ക്രിസ്ത്യാനികള്‍ക്ക് ഒരു പള്ളി നിര്‍മ്മിച്ച് നല്‍കുക. അങ്ങനെയാണ് അദ്ദേഹത്തിന്റെ നേതൃത്തില്‍ വ്യാകുല മാതാവിന്റെ നാമത്തിലുള്ള ദേവാലയ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. തമിഴ്നാട്ടില്‍ നിന്നുള്ള മികച്ച വാസ്തുശില്പികളും കലാകാരന്മാരും തൃശ്ശൂരിലേക്ക് വന്നിറങ്ങി. അവരില്‍ പ്രമുഖനായിരുന്ന അംബ്രോസ് ഗൗണ്ടറിന്റെ നിര്‍മ്മാണ നേതൃത്തില്‍ പുത്തന്‍പള്ളിയുടെ പണികള്‍ മുന്നോട്ടു പോയി. 1814ല്‍ കൊടുങ്ങല്ലൂര്‍ അതിരൂപതാ ബിഷപ് പള്ളിയുടെ നിര്‍മ്മാണത്തിന് അനുമതിയും ആശീര്‍വാദവും നല്‍കി. 1814-1838 കാലയളവില്‍ പുത്തന്‍പള്ളി കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അധികാര പരിധിയിലായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles