നാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്കായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണം എന്നു പറയുന്നതിന്റെ കാരണമെന്ത്?

“എന്റെ ഹൃദയം അചഞ്ചലമാണ്, ദൈവമേ എന്റെ ഹൃദയം അചഞ്ചലമാണ്” (സങ്കീര്‍ത്തങ്ങള്‍ 57:7)

“വിശുദ്ധ കുർബ്ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും, സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേക്ഷിതദൗത്യ പ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; അതിലേക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തെന്നാൽ സഭയുടെ അധ്യാത്മിക സമ്പത്തുമുഴുവനും, അതായത്, നമ്മുടെ പെസഹായായ ക്രിസ്തു, കുർബ്ബാനയിൽ അടങ്ങിയിരിക്കുന്നു” (Catechism of the Catholic Church 1324).

“ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും വിശുദ്ധിയുടെ മഹത്വത്തിലേക്ക് എത്തിപ്പെടുവാന്‍ സാധ്യമാണ്. ഇതിനോടകം തന്നെ ദൈവപ്രസാദത്തിലുള്ള ഒരു വ്യക്തിക്ക് വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഒരു കുര്‍ബ്ബാന, ആ വ്യക്തി ആഗ്രഹിക്കുന്ന പ്രകാരം ക്രിസ്തുവിനേപോലെ ആകത്തക്കവിധമുള്ള ദൈവീകവരദാനം കൂടിയ മാത്രയിലുള്ള ഒരു സമ്മാനമായി മാറും.

“നശ്വരമായ പാപാവസ്ഥയിലുള്ള ഒരാള്‍ക്ക്‌ വേണ്ടി അര്‍പ്പിക്കുന്ന കുര്‍ബ്ബാന, ആ പരിവര്‍ത്തനം വാഗ്ദാനം ചെയ്യപ്പെട്ട മഹത്വത്തിന്റെ ഒരു സൗജന്യ സ്വീകരണമാണെങ്കില്‍ പോലും അനുതാപത്തിനു ആവശ്യമായ വരപ്രസാദം ആ വ്യക്തിക്ക് പ്രദാനം ചെയ്യും.”- ഫാ. എഡ്വേര്‍ഡ് മക്നമാരാ, ആരാധന-ക്രമ പണ്ഡിതന്‍, ആന്‍ഗേലിക്കം സര്‍വ്വകലാശാല, റോം.

വിചിന്തനം:

നാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്കായി വിശുദ്ധ കുബ്ബാന അര്‍പ്പിക്കുക. നമ്മുടെ ജീവിതത്തിലെ ഓരോ വര്‍ഷവും ഓരോ കുര്‍ബ്ബാന വീതം അര്‍പ്പിക്കുവാന്‍ ശ്രമിക്കുക. അങ്ങനെ നമുക്ക് ഈ ലോകത്തിൽ വച്ചുതന്നെ നമ്മുടെ ശുദ്ധീകരണ സ്ഥലത്തിലെ ദിവസങ്ങൾ കുറയ്ക്കുവാനുള്ള കൃപാവരത്തിലേക്ക് കടന്നുവരാം.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles