നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞവരെ ഓര്‍ക്കാതിരിന്നാല്‍ നമുക്ക് എന്തു സംഭവിക്കും?
“ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടി വരും, അത് ആരും കേള്‍ക്കുകയുമില്ല” (സുഭാഷിതങ്ങള്‍ 21:13)
വിശുദ്ധ കജേടാന്‍ പറയുന്നു “ഒരുവന്‍ ഇഹലോക ജീവിതത്തില്‍ ധാരാളം നന്മകള്‍ ചെയ്യുകയും എന്നാല്‍ ആത്മാക്കള്‍ക്കായി പ്രാർത്ഥിക്കാതെ ജീവിക്കുകയും ചെയ്താല്‍ തന്റെ മരണശേഷം ശുദ്ധീകരണ സ്ഥലത്ത് നിന്നു മോക്ഷം ലഭിക്കാന്‍ വളരെ പ്രയാസകരമായിരിക്കും. മറ്റുള്ളവര്‍ അവനു വേണ്ടി എത്ര പ്രാർത്ഥനകള്‍ അര്‍പ്പിച്ചാല്‍ പോലും അവന് അത് ലഭിക്കുകയില്ല. നാം വളരെ വിരളമായി മാത്രം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ ഓര്‍ക്കുകയാണെങ്കില്‍ പോലും മോക്ഷം സാധ്യമാണെന്ന് ഈ വസ്തുത നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അതിനാല്‍ തന്നെ നാം ആത്മാക്കള്‍ക്കായി അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും, നന്മപ്രവര്‍ത്തികളും അവര്‍ക്ക് പൂര്‍ണ്ണമായും ലഭിക്കാതെ പോവുകയില്ല. “അല്‍പ്പം വിതക്കുന്നവന്‍ അല്‍പ്പം മാത്രം കൊയ്യും ധാരാളം വിതക്കുന്നവന്‍ ധാരാളം കൊയ്യും” എന്ന വിശുദ്ധ പൌലോസിന്റെ വാക്കുകള്‍ ഇവിടെ വളരെ അര്‍ത്ഥവത്താണ്.”
വിചിന്തനം: നാമര്‍പ്പിക്കുന്ന ഓരോ വിശുദ്ധ കുര്‍ബ്ബാനയും സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.