താലൂക്ക് ആശുപത്രിക്ക് സൗജന്യമായി ഭൂമി നൽകി പുളിങ്കുന്ന് വലിയപള്ളി

കുട്ടനാട് : താലൂക്ക് ആശുപത്രിയായി പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന പള്ളി (വലിയപള്ളി) 2.06 ഏക്കർ സ്ഥലം സൗജന്യമായി വിട്ടു നൽകുന്നു. ഇതുസംബന്ധിച്ച് കത്ത് ഇന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറും. പുളിങ്കുന്നിലെ താലൂക്ക് ആശുപത്രി വികസനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച 149 കോടിയുടെ വികസന പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥലം വിട്ടുനൽകാൻ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര പള്ളി കമ്മിറ്റി യോഗം തീരുമാനിച്ചത്. താലൂക്ക് ആശുപത്രി നിർമ്മാണത്തിന് 1956 ൽ പുളിങ്കുന്നിലെ പൊട്ടുമുപ്പതിൽ 8 സെൻറ് ഭൂമി സർക്കാരിന് കൈമാറിയിരുന്നു.  ഇതിനോട് ചേർന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറോളം സ്ഥലത്തിന്റെ ഒരു ഭാഗത്ത് ആശുപത്രി വികസിപ്പിച്ചമ്പോൾ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകി.

ഇപ്പോൾ കെട്ടിടസമുച്ചയം നിർമ്മിക്കുവാൻ പഞ്ചായത്തിൽ അനുമതിക്കായി പോയപ്പോഴാണ് ഭൂരേഖകൾ ഹാജരാക്കുവാൻ നിർദ്ദേശിച്ചത്. ആശുപത്രിയിൽ രേഖകളില്ലാത്തതിനാൽ ആശുപത്രി സൂപ്രണ്ട് പുളിങ്കുന്ന് ഫോറോന പള്ളി വികാരിക്കു കത്തുനൽകി. തുടർന്ന് ചേർന്ന യോഗത്തിലാണ് 2 സർവേ നമ്പരുകളിലെ 56 സെൻറും 1.5 ഏക്കറും കൈമാറാൻ തീരുമാനിച്ചത്. ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം ഇടവക വികാരി ഫാ. ജോബി മൂലയിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ അറിയിച്ച് അനുമതി വാങ്ങി. തുടർ നടപടിക്കായി നിയമോപദേഷ്ടാവ് തോമസ് പീറ്റർ പെരുമ്പള്ളിയെ ചുമതലപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles