കത്തോലിക്കാ സഭയിലേക്ക് പ്രൊട്ടസ്റ്റന്റ് പാസ്റ്ററും കുടുംബവും

അംസബ്ലീസ് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്റ് സഭാ പാസ്റ്ററും ടിവി പ്രഭാഷകനുമായ സജിത്ത് ജോസഫ് അവസാനം സത്യവിശ്വാസത്തില്‍ എത്തിച്ചേര്‍ന്നു. ആംഗ്ലിക്കന്‍ സഭയിലായിരിക്കെ കത്തോലിക്കാ സഭയാണെന്ന് തിരിച്ചറിഞ്ഞ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച കര്‍ദിനാള്‍ ന്യൂമന്‍ വിശുദ്ധ പദത്തിലേക്കുയര്‍ത്തപ്പെട്ട് ഏതാനും ആഴ്ചകള്‍ മാത്രം കഴിയുമ്പോള്‍ മറ്റൊരു പ്രൊട്ടസ്റ്റന്റുകാരന്‍ സത്യവിശ്വാസത്തിലേക്കെത്തുന്നത് വളരെ ആഹ്ലാദമകരമായ സംഭവമാണ്. കുടുംബ സമേതമാണ് സജിത്ത് കത്തോലക്കനാകാന്‍ തീരുമാനം എടുത്തത്.

ഏഴു വര്‍ഷം നീണ്ട അന്വേഷണത്തിന്റെ ശുഭ പരിസമാപ്തിയിലാണ് മുന്‍ പാസ്റ്ററായ സജിത്ത് കത്തോലിക്കാ സഭയെ പുല്‍കുന്നത്. പെന്തക്കോസ്ത സെമിനാരിയില്‍ അധ്യാപകനായിരിക്കെ ഒരു വിദ്യാര്‍ത്ഥി ചോദിച്ച ഒരു ചോദ്യമാണ് സജിത്തിന്റെ ഉള്ളില്‍ പരിവര്‍ത്തനത്തിന്റെ വിത്തു പാകിയത്. അപ്പസ്‌തോലിക പാരമ്പര്യവും 2000 വര്‍ഷത്തെ പാരമ്പര്യവും അവകാശപ്പെടാന്‍ ശക്തിയുളള ഏക സഭ കത്തോലിക്കാ സഭയാണെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു.

്അദ്ദേഹം സ്ഥാപിച്ച ഗ്രേസ് കമ്മ്യൂണിറ്റി എന്ന സംഘടനയിലെ അനേകം അംഗങ്ങളും വൈകാതെ കത്തോലിക്കാ സഭയിലേക്ക് മടങ്ങിയെത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles