പ്രൊലൈഫ് സമിതി നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശൂരിൽ

തൃശൂർ .കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ മേഖലയുടെ നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശ്ശൂരിൽ നടക്കുന്നു .തൃശൂർ ആർച്ചുബിഷപ്പ് ഹൗസിന് അടുത്തുള്ള കുടുംബപ്രേഷിത കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനം കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡണ്ട് സാബു ജോസ് ഉത്‌ഘാടനം ചെയ്യും .തൃശൂർ മേഖലാ ഡയറക്ടർ ഫാ .ഡെന്നി താന്നിക്കൽ അധ്യക്ഷത വഹിക്കും. “പ്രേഷിത പ്രൊ ലൈഫ് കുടുംബങ്ങൾ സഭയിലും സമൂഹത്തിലും” എന്നതാണ് മുഖ്യവിചിന്തന വിഷയം. 2019 ലെ തൃശൂർ മേഖലയിലെയും രൂപതകളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും2020 ലെ കർമ്മപദ്യതികൾക്കു രൂപം നൽകുകയും ചെയ്യും.

സംസ്ഥാന സമിതിയുടെ വൈസ് പ്രസിഡണ്ട് ജെയിംസ് ആഴ്ച്ചങ്ങാടൻ സെക്രട്ടറി വർഗീസ് എം എ ,മേഖലാ പ്രസിഡണ്ട് ജോളി ജോസഫ് ഇരിഞ്ഞാലക്കുട , ബ്രിസ്റ്റോ കോട്ടപ്പുറം , ഈ സി ജോർജുമാസ്റ്റർ ,നവോമി ടീച്ചർ ,റോസിലി മാത്യു ,ഷീബാ ബാബു ,രാജൻ ആൻ്റണി തുടങ്ങിയവർ പ്രസംഗിക്കും .തൃശൂർ അതിരൂപത ,കോട്ടപ്പുറം ,ഇരിഞ്ഞാലക്കുട ,മുവാറ്റുപുഴ ,സുൽത്താൻപേട്ട് ,പാലക്കാട് എന്നി രൂപതകൾ ഉൾപ്പെടുന്നതാണ് തൃശൂർ മേഖല .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles