മുപ്പതിനായിരം പേരുടെ ഗര്‍ഭപാത്രം നീക്കിയ കിരാത പ്രവര്‍ത്തിക്കെതിരെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കൂലിയും തൊഴിലും നിലനിർത്താൻ മഹാരാഷ്ട്രയിൽ 30,000 തൊഴിലാളികൾ ഗർഭപാത്രം നീക്കം ചെയ്തുവെന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നുവെന്നു സീറോമലബാർസഭ പ്രൊലൈഫ് അപ്പോസ്തോലറ്റ്. അമ്മയാകാനുള്ള സ്ത്രീയുടെ ആഗ്രഹത്തെയും അവകാശത്തെയും കൂച്ചുവിലങ്ങിടുന്ന തൊഴിലിടങ്ങളിലെ അടിമത്ത നടപടികൾക്ക് അറുതിവരുത്തണമെന്നു സീറോ മലബാർസഭ പ്രൊലൈഫ് അപ്പോസ്തോലറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.

സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണം. ഗർഭപാത്രം ഇല്ലായ്മ ചെയ്തതോടെ വംശഹത്യയാണ് രാജ്യത്ത് അരങ്ങേറിയത്. ഇതു നമ്മുടെ രാജ്യത്തിന്‍റെ ദുരാവസ്ഥയാണ് തെളിയിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം, എത്രയോ തലമുറകൾ വളരേണ്ട സാധ്യതയാണ് നശിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു. സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയാറാകണം. ഇത്തരം ചൂഷണം രാജ്യത്തെ ഇനി ഒരു സ്ഥലത്തും സംഭവിക്കാൻ ഇടവരുത്തരുത്.

കുടുംബഭദ്രത ഇല്ലായ്മ ചെയ്യുന്ന കൊടുംചൂഷണത്തിലൂടെ കുഞ്ഞുങ്ങളുടെ നിലവിളികളാണ് ഉയരുന്നത്. ഇതിനുവേണ്ടി കരാർ ഏറ്റെടുത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും തൊഴിൽമേഖലയെ കുറിച്ചും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടും. ഇത്തരം കാട്ടുനീതികളെ ഇല്ലായ്മ ചെയ്യുകയാണ് ഒരു സർക്കാരിന്‍റെ ധർമമെന്നും, സംതൃതമായ കുടുംബങ്ങളാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles