സമർപ്പിത പ്രേഷിത പ്രൊ ലൈഫ് കുടുംബങ്ങൾക്ക് രൂപം നൽകും

കൊച്ചി. ദൈവ മഹത്വത്തിനും മനുഷ്യ നന്മകൾക്കുമായി ശുശ്രുഷകൾ ചെയ്യുവാൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ സമർപ്പിത പ്രേഷിത കുടുംബങ്ങൾക്ക് രൂപം നൽകുവാൻ തീരുമാനിച്ചു. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ, കത്തോലിക്ക രൂപതകളിൽ മാതൃകാ കുടുംബജീവിത സാക്ഷ്യത്തിലൂടെ പ്രവർത്തിക്കണമെന്ന് പാലാരിവട്ടം പി ഓ സി യിൽ ചേർന്ന നേതൃസമ്മേളനം ആഹ്വാനം ചെയ്തു.ഡയറക്ടർ ഫാ. പോൾ മാടശ്ശേരി ഉത്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് അധ്യക്ഷത വഹിച്ചു.

2020 ലെ വിവിധ കർമ്മപദ്യത്തികൾ ആസൂത്രണം ചെയ്തു. സംസ്ഥാന തലത്തിൽ പ്രവർത്തക കുടുംബ സമ്മേളനം” ജീവോൽസവ് 2020″ ഫെബ്രുവരി മാസം കൊച്ചിയിൽ നടക്കും. പ്രൊ ലൈഫ് ദിനാഘോഷം മാർച്ചിൽ തിരുവനന്തപുരം മേഖലയിൽ നടത്തും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലബാർ മേഖലകളിൽ വ്യസ്ത്യസ്തമായ സമ്മേളങ്ങൾ നടത്തും.സംസ്ഥാന ഭാരവാഹികളായ ജോർജ് എഫ് സേവ്യേർ, സിസ്റ്റർ മേരി ജോർജ്, ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ, നാൻസി പോൾ എന്നിവർ ഈ മേഖലകളിലെ മേഖല പരിപാടികൾക്ക് മേഖലകളിലെ ഡയറക്ടർ, പ്രസിഡന്റ്‌ സമിതിഭാരവാഹികളോടൊപ്പം നേതൃത്വം നൽകും.

സമർപ്പിത ജീവിതത്തിന്റെ 50 വർഷം പിന്നിട്ട അനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ് സി സി, ഡെപ്യൂട്ടി തഹസിൽദാറായി പ്രമോഷൻ ലഭിച്ച ജെയിംസ് ആഴ്ച്ചങ്ങാടൻ എന്നിവരെ സമിതി അനുമോദിച്ചു. ജനറൽ സെക്രട്ടറി അഡ്വ . ജോസി സേവ്യേർ റിപ്പോർട്ടും ഖജാൻജി ടോമി പ്ലാത്തോട്ടം കണക്കും അവതരിപ്പിച്ചു. അനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യേർ, വൈസ് പ്രെസിഡന്റുമാരായ ജെയിംസ് ആഴ്ച്ചങ്ങാടൻ, ഉമ്മച്ചൻ ആലപ്പുഴ, സെക്രട്ടറിമാരായ ഷിബു ജോൺ, വർഗീസ്‌ എം. എ, മാർട്ടിൻ ന്യൂനസ്, എന്നിവർ പ്രസംഗിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles