അച്ചന്‍ ചോദിച്ചു. 3 മണിക്കൂര്‍ കൊണ്ട് കിട്ടിയത് 27. 5 ലക്ഷം രൂപ!

നല്ല മാതൃക നല്‍കി ജീവിച്ചാല്‍ ജാതിമതഭേദം മറന്ന് ജനങ്ങള്‍ സഹായത്തിനെത്തും എന്നതിന്റെ ഉത്തമ ഉദാഹരണമായി എറണാകുളം കടവന്ത്രയില്‍ ഒരു സംഭവം. റിന്‍സണ്‍ എന്നു പേരുള്ള ഒരു യുവാവിന് കിഡ്‌നി തകരാറുണ്ടായപ്പോള്‍ ചികില്‍സാ സഹായത്തിന് കടവന്ത്ര പള്ളി തെരഞ്ഞെടുത്തത് വേറിട്ട ഒരു രീതിയാണ്.

കടവന്ത്ര സെന്റ് ജോസഫ് ഇടവകയുടെ വികാരിയായ ഫാ. ബെന്നി മാരാംപറമ്പില്‍ റിന്‍സണു വേണ്ടി ഇടവകാതിര്‍ത്തിയിലുള്ള നാനാജാതി മതസ്ഥരെയും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരെയും റസിഡന്‍സ് അസോസിയേഷനുകളെയും ഒരുമിപ്പിച്ച് ഒരു ജനകീയ സമിതിയുണ്ടാക്കി. കമ്യൂണിസ്റ്റ് എന്നോ കോണ്‍ഗ്രസെന്നോ വ്യത്യാസമില്ലാതെ ഹൈന്ദവനെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ സകലരും എംഎല്‍എ രക്ഷാധികാരിയും ഇടവക വികാരി കൗണ്‍വീനറുമായ സമിതിയില്‍ ഒറ്റക്കെട്ടായി.

റസിഡെന്‍സ് അസോസിയേഷനുകളും ക്‌ളബുകളുമടക്കം സകലരും ഒരു കുടക്കീഴില്‍ അണി നിരന്നു. സമിതിയുടെ കീഴില്‍ വിവിധ ഇടങ്ങളിലായി 17 ലോക്കല്‍ കമ്മിറ്റികള്‍. റിന്‍സണ്‍ എന്ന യുവാവിന് വേണ്ടി 10 ലക്ഷം രൂപ സ്വരൂപിക്കണമെന്നായിരുന്നു ലക്ഷ്യം. അധികം തുകയുണ്ടായാല്‍ ആ പ്രദേശത്തെ അര്‍ഹതപ്പെട്ട ഏതൊരാളുടെയും ചികില്‍സക്കായി ഉപയോഗിക്കുമെന്ന തീരുമാനത്തോടെ വ്യക്തമായ പദ്ധതികള്‍ രൂപീകരിച്ചു. വികാരിയച്ചനും കൗണ്‍സിലറും റിന്‍സന്റെ പിതാവും ചേര്‍ന്ന സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങി. ആഗസ്റ്റ് 16ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ മാത്രം വീടുകള്‍ സന്ദര്‍ശിച്ച് സംഭാവനകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

ആ മൂന്നു മണിക്കൂര്‍ കൊണ്ട് പ്രദേശവാസികള്‍ കാരുണ്യത്തിന്റെ മടിശീലകള്‍ തുറന്നപ്പോള്‍ അക്കൗണ്ടിലേക്കൊഴുകി എത്തിയത് 27.5 ലക്ഷം രൂപ. പിരിച്ചെടുത്ത പണത്തേക്കാളുപരിയായി അതു സംഘടിപ്പിച്ച രീതിയാണ് ശ്രദ്ധേയം. ഒരിടവക എങ്ങിനെ മാതൃകയാകുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. ഒരു വികാരിയച്ചനില്‍ ജാതിമതഭേദമെന്യേ പ്രദേശവാസികള്‍ മുഴുവന്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നത് ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles