ഏകാന്തതയില്‍ ഉഴലുന്നവര്‍ക്ക് സ്വാന്ത്വനമേകുന്ന പ്രാര്‍ത്ഥന

ജീവിതത്തിൽ ഏകാന്തത അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഏകാന്തതയുടെ നിമിഷങ്ങളിൽ നമ്മെ ചേർത്തുപിടിക്കാനായി ഒരു കരം പലപ്പോഴും നാം ആഗ്രഹിച്ചിട്ടുണ്ടാവം. എന്നാൽ ഏതൊരു അവസ്ഥയിലും നമ്മെ നെഞ്ചോട് ചേർത്തണയ്ക്കുന്ന ക്രിസ്തുവിന്റെ കരങ്ങളെയും അവന്റെ സ്നേഹത്തെയും പലപ്പോഴും നാം വിസ്മരിക്കുന്നു.

ഏകാന്തതയുടെ നിമിഷങ്ങളിൽ സാന്ത്വനമേകാനും ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് നിങ്ങളെ അടുപ്പിക്കാനും അവന്റെ സ്ഥിരമായ സാന്നിധ്യം തിരിച്ചറിയാനും നമ്മെ സഹായിക്കുന്ന ഒരു പ്രാർത്ഥന ഇതാ ചുവടെ ചേർക്കുന്നു…

ദൈവമേ, അങ്ങയുടെ അനന്തമായ കരുണയിൽ ഞാൻ ആശ്രയിക്കുന്നു. രക്ഷകനായ യേശുവേ, അങ്ങെന്നെ സ്നേഹിച്ചതുപോലെ ആരും എന്നെ സ്നേഹിക്കുകയില്ല. അങ്ങയിൽ ഞാൻ പൂർണ്ണമായി ശരണപ്പെടുന്നു. ഏകാന്തത നിറഞ്ഞ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരണമേ. അങ്ങയുടെ സ്നേഹത്താൽ എന്റെ ഹൃദയത്തെ നിറക്കേണമേ. അങ്ങനെ എന്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെയാക്കണമേ. എല്ലാ ലൗകികചിന്തകളിൽ നിന്നും ഞാൻ മോചിതയാകട്ടെ. പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണശക്തിയോടും കൂടെ അങ്ങയെ സ്നേഹിക്കാൻ എനിക്ക് കൃപ നൽകണമേ, ആമ്മേൻ.

– ഐശ്വര്യ സെബാസ്റ്റ്യന്‍ –


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles