കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജനങ്ങളില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ബുധനാഴ്ച അനുദിന ദിവ്യബലി അര്‍പിക്കുന്നതിന് മുമ്പാണ് പാപ്പാ പ്രാര്‍ത്ഥിച്ചത്.

‘ജനങ്ങള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാതിരിക്കാന്‍ ആശയവിനിമയം നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഒറ്റപ്പെടലിന്റെ ഈ കാലഘത്തെ തരണം ചെയ്യാന്‍ ഞങ്ങളെ സഹായിക്കണമേ’ പാപ്പാ പ്രാര്‍ത്ഥിച്ചു.

സമ്പര്‍ക്കമാധ്യമ രംഗത്തും കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു. കാസാ സാന്താ മര്‍ത്തായില്‍ നിന്ന് ലൈവ് സ്ട്രീമിംഗ് വഴിയാണ് പാപ്പാ പ്രാര്‍ത്ഥന നടത്തിയത്.

പരിശുദ്ധാത്മാവ് നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പാപ്പാ പറഞ്ഞു. ആത്മാവിനാല്‍ നയിക്കപ്പെടാന്‍ ശിഷ്യന്മാര്‍ തങ്ങളെ തന്നെ വിട്ടു കൊടുത്തു. ഇക്കാരണത്താല്‍ ഒരു ക്രിസ്തു ശിഷ്യന്‍ ഒരേ സമയം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും വ്യക്തിയാണ്. അയാള്‍ ഒരു സ്വതന്ത്ര മനുഷ്യനാണ്, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles