ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 29-ാം ദിവസം

“മരണമേ, നിന്റെ ദംശനം എവിടെ?” (1 കോറി 15:55).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം

“ബുധനാഴ്ച, പരിശുദ്ധ ദിവ്യകാരുണ്യം വാഴ്ത്തുന്നതിനിടയില്‍ യേശുവിന്റെ ആരാധ്യമായ സ്വര്‍ഗ്ഗാരോഹണത്തിന്റെ നന്മയെ പ്രതി ശുദ്ധീകരണസ്ഥലത്തുള്ള വിശ്വാസികളുടെ ആത്മാക്കളെ അവരുടെ സഹനങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിച്ചു. നിരവധികൊളുത്തുകളുള്ള ഒരു സ്വര്‍ണ്ണ വടിയുമായി നമ്മുടെ കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങുന്നതായി എനിക്ക് കാണുവാന്‍ കഴിഞ്ഞു. ആ കൊളുത്തുകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളേ പോലെയാണ് എനിക്ക് തോന്നിയത്.

അതുപയോഗിച്ച് കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ആശ്വാസപ്രദായകമായ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടുന്നതായും ഞാന്‍ കണ്ടു. ഇതില്‍ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു: എപ്പോഴെങ്കിലും ആരെങ്കിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി കാരുണ്യപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളികളായിട്ടുള്ളവരുടെ ആത്മാക്കളുടെ ഭൂരിഭാഗവും മോചിപ്പിക്കപ്പെടും” – വിശുദ്ധ ജെര്‍ത്രൂദ്.

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles