വെഞ്ചരിച്ച വെള്ളത്തിന്റെ ശക്തിയെ കുറിച്ച് നിങ്ങള്‍ക്ക് എന്തെല്ലാമറിയാം?
വെഞ്ചരിച്ച വെള്ളം പ്രലോഭനസമയത്ത് വലിയൊരു ആത്മീയായുധമാണ്. ജീവിതത്തില്‍ വളരെ ശക്തമായ പ്രലോഭനങ്ങള്‍ നേരിട്ട വിശുദ്ധ അമ്മ ത്രേസ്യ ഈ ഉപദേശം നമുക്കു നല്‍കുന്നു. ‘എന്റെ അനുഭവത്തില്‍ ഞാന്‍ കണ്ടത് , വെഞ്ചരിച്ച ജലംപോലെ പിശാചുക്കളെ തുരത്തിയോടിക്കുന്ന മറ്റൊന്നുമില്ല എന്നാണ്. തീര്‍ച്ചയായും വിശുദ്ധജലത്തിന്റെ ശക്തി വളരെ വലുതായിരിക്കണം. എന്റെ അനുഭവത്തില്‍ തീര്‍ത്ഥജലം സ്വികരിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം അനുഭവപ്പെടുന്നു. പൊതുവായി പ്രത്യേകമായ ഒരു ഉത്സാഹവും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ആന്തരികാനന്ദവും അത് പ്രദാനം ചെയ്യുന്നു.
പിശാച് വിശുദ്ധജലത്തെ വെറുക്കുന്നു. കാരണം, അതിന്റെ ശക്തി അവനറിയാം, വിശുദ്ധജലം തളിക്കപ്പെടുന്ന സ്ഥലത്തെ വ്യക്തികളുടെ അടുക്കല്‍ അവന് അധികനേരം നില്‍ക്കുക സാധ്യമല്ല. പിശാചുബാധയുണ്ടായ സംഭവങ്ങളില്‍ പിശാചിനെ ബഹിഷ്‌കരിക്കുന്നവര്‍ക്കും, അവിടെനിന്ന് അത് കണ്ടിട്ടുള്ളവര്‍ക്കും നന്നായി അറിയാവുന്ന ഒരു കാര്യമാണിത്. വിശുദ്ധ ജലം തളിച്ചാല്‍ പിശാചു ബാധിച്ച വ്യക്തിയുടെമേല്‍ ആവസിച്ച അശുദ്ധാത്മാവിനു മാരകമായ ക്ഷതം വരുത്താതിരിക്കുക സാധ്യമല്ല . ‘നീയെന്നെ ചുട്ടെരിക്കുന്നു ; ചുട്ടെരിക്കുന്നു’ എന്ന് അലറിക്കരഞ്ഞുകൊണ്ട് അതു വിട്ടുപോകും. വിശുദ്ധ ജലത്തിന്, അതുകൊണ്ട്, വളരെ ശക്തിയുണ്ട്. പ്രത്യേകിച്ചും മറഞ്ഞിരിക്കുന്ന പൈശാചികപ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കാന്‍.
പുരാതനകാലം മുതല്‍ക്കേ വിശുദ്ധ ജലം ഉപയോഗത്തില്‍
വിശുദ്ധ അമ്മത്രേസ്യയുടെ കാലത്തിനുമുന്‍പുതന്നെ വിശുദ്ധ ജലം സഭയില്‍ ഒരു കൂദാശാനുകരണം (Sacramental) ആയിരുന്നു.
പതിനഞ്ചു നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള ഒരു അപ്പസ്‌തോലിക രേഖയില്‍ വിരുദ്ധജലത്തിന്റെ ഉപയോഗം , അപ്പസ്‌തോലനും സുവിശേഷകനുമായ വിശുദ്ധ മത്തായിയുടെ ശുപാര്‍ശപ്രകാരമാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധരുടെ ജിവിതത്തില്‍ വിശുദ്ധ ജലവഴി അവന്‍ നേടിയ സ്വര്‍ഗ്ഗീയസംരക്ഷണത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ നിരവധിയാണ്. വിശ്വാസത്തിലൂടെ നാം അറിയുന്നതുപോലെ തന്നെ വിരുദ്ധരും മനസ്സിലാക്കിയിരുന്നു, വി. ജലം സഭയുടെ ആശീര്‍വാദത്താല്‍ തന്നെ വിശുദ്ധമാണെന്ന് . അതുകൊണ്ട് വിശ്വാസികള്‍ക്ക് വരപ്രസാദവും പാപത്തിന്റെ താത്കാലികശിക്ഷയില്‍നിന്നുള്ള മോചനവും നരകശക്തികളുമായുള്ള ഏറ്റുമുട്ടലുകളില്‍ വളരെ ഫലപ്രദമായ സഹായവും ഇത് പ്രദാനം ചെയ്യുന്നു.
നിശ്ശബ്ദമായി, എന്നാല്‍ ഭക്തിയോടെ , വിശുദ്ധ ജലം കൊണ്ടു നെറ്റിയില്‍ കുരിശുവരയ്ക്കുന്നതുവഴി പ്രലോഭനങ്ങളെ കീഴ്‌പ്പെടുത്താനുള്ള വലിയ സഹായം നാം നേടുന്നു.