പിയെത്താ ശില്പത്തെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍

മൈക്കലാഞ്ചലോയുടെ ലോകപ്രസിദ്ധമായ മാര്‍ബിള്‍ ശില്പമാണ് പിയെത്ത. നിങ്ങളില്‍ ചിലരെങ്കിലും പിയെത്ത എന്ന അതിമനോഹര ശില്പം നേരില്‍ കണ്ടുകാണും. എന്നാല്‍ ഇപ്പറയാന്‍ പോകുന്ന കാര്യങ്ങള്‍ എത്ര പേര്‍ക്കറിയാമെന്ന് നോക്കൂ.

1. പിയെത്ത കമ്മീഷന്‍ ചെയ്തത് ഒരു ഫ്രഞ്ച് കര്‍ദിനാളാണ്. ജീന്‍ ഡി ബില്‍ഹേഴ്‌സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തന്റെ ശവകുടീരം അലങ്കരിക്കാന്‍ റോമിലെ ഏറ്റവും മനോഹരമായ മാര്‍ബിള്‍ ശില്പം തേടി നടന്ന അദ്ദേഹം മൈക്കലാഞ്ചലോയെ കണ്ടുമുട്ടി. അങ്ങനെയാണ് പിയെത്ത പിറക്കുന്നത്.

2. മൈക്കലാഞ്ചലോ കൈയൊപ്പിപ്പ ഒരേയൊരു ശില്പമാണ് പിയെത്ത. മറിയത്തിന്റെ വസ്ത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ അവിടെ ശില്പിയുടെ കൈയൊപ്പ് കാണാം. നെഞ്ചിനു താഴെയായിട്ടാണ് മൈക്കലാഞ്ചലോ തന്റെ ഒപ്പിട്ടിരിക്കുന്നത്. ആ ശില്പം മറ്റൊരാളിന്റേതാണെന്ന് ഏതോ വഴിപോക്കര്‍ പറയുന്നത് കേട്ടിട്ടാണ് അദ്ദേഹം അങ്ങനെ ഒപ്പിട്ടത്.

3. ഒറ്റ പീസ് കരാര മാര്‍ബിളിലാണ് പിയെത്ത പണി കഴിപ്പിച്ചിരിക്കുന്നത്. 5’9 X 6’5 സൈസിലാണ് പിയെത്ത നിര്‍മിച്ചിരിക്കുന്നത്. പ്രശസ്തമായ കരാര ഗുഹകളില്‍ നി്ന്നും വരുത്ത ഒറ്റ കഷണം മാര്‍ബിളിലാണ് പിയെത്ത നിര്‍മിച്ചിരിക്കുന്നത്.

4. നിര്‍മിച്ച് 200 വര്‍ഷം കഴിഞ്ഞപ്പോള്‍ പിയെത്ത സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റി സ്ഥാപിച്ചു.

5. 1964 ല്‍ പിയെത്ത ന്യൂയോര്‍ക്കിലെത്തി. യുഎസ് കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോസഫ് സ്‌പെല്‍മാന്റെ ആവശ്യപ്രകാരമാണ് ജോണ്‍ 23ാമന്‍ പിയെത്ത ന്യൂയോര്‍ക്കില്‍ കൊണ്ടു പോയി പ്രദര്‍ശിപ്പിക്കാന്‍ അനുമതി കൊടുത്തത്.

6. മറിയം മുഖം യുവതിയുടെതാണെന്ന് നിരൂപകര്‍ പറയുന്നു. 1499 ലാണ് പിയെത്ത പൂര്‍ത്തിയായത്. മറിയം കന്യകയായതിനാലാണ് യുവത്വം തുളുമ്പുന്നതെന്നായിരുന്നു ഇതിന് മൈക്കലാഞ്ചലോയുടെ മറുപടി.

7. 1972 ലെ പെന്തക്കുസ്താ ദിനത്തില്‍ പെയെത്ത നശിപ്പിക്കാന്‍ ഒരു ശ്രമമുണ്ടായി. ഹംഗറിക്കാരനായ ഒരു മനോരോഗിയാണ് അതിന് ശ്രമിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles