വി. കുര്‍ബാന വേളയില്‍ കൈയടിക്കരുതെന്ന് ഫിലിപ്പിനോ ആര്‍ച്ചുബിഷപ്പ്

ദഗുപാന്‍: നോമ്പാചരണത്തിന് ആരംഭം കുറിക്കുന്ന വിഭൂതി ബുധനാഴ്ചയുടെ പശ്ചാത്തലത്തില്‍ ഫിലിപ്പിനോ ആര്‍ച്ചുബിഷപ്പ് സോക്രട്ടീസ് വില്ലെഗാസ് വിശ്വാസികള്‍ക്ക് ഒരു നോമ്പാചരണം നിര്‍ദേശിച്ചു. ആരും പള്ളിക്കുള്ളില്‍ കൈയടിക്കരുത്. കുര്‍ബാന വേളിയിലോ കുര്‍ബാനയ്ക്ക് ശേഷമോ കൈ കൊട്ടരുതെന്നാണ് നിര്‍ദേശം. ഇടയലേഖനത്തിലാണ് അദ്ദേഹം ഈ നിര്‍ദേശം വച്ചിരിക്കുന്നത്.

‘മിതത്വത്തിന്റെ സൂചന നല്‍കുന്ന ധൂമ്രവര്‍ണമാണ് നോമ്പുകാലത്തിന്റെ നിറം. അള്‍ത്താരയില്‍ എല്ലാ കാര്യങ്ങളും നാം മിതമാക്കുന്നു. സംഗീതോപകരണങ്ങള്‍ കുറയ്ക്കുന്നു. സുഖങ്ങള്‍ മാറ്റി വച്ച് നാം വിശപ്പിനെ കീഴടക്കുന്നു…’

‘ഈ നോമ്പുകാലത്ത് നമുക്ക് കൂടുതല്‍ പരിത്യാഗപ്രവര്‍ത്തികള്‍ ചെയ്യാം. പള്ളികളില്‍ ഇരുന്നുള്ള കൈയടി നമുക്ക് നിറുത്താം. ഈ നോമ്പുകാലത്ത് മാത്രമല്ല അതിനു ശേഷവും ഈ കൈയടി സമ്പ്രദായം നമുക്ക് നിര്‍ത്തലാക്കാം. എല്ലാ കാര്യങ്ങളിലും ദൈവം മാത്രം മഹത്വപ്പെടട്ടെ’ ആര്‍ച്ചുബിഷപ്പ് സോക്രട്ടീസ് പ്രസ്താവിച്ചു.

മിതത്വം പാലിക്കുന്നതിന്റെ ്പ്രധാന്യത്തെ കുറിച്ച് ധ്യാനിക്കാനുള്ള ഒരു സുവര്‍ണാവസരമാണ് നോമ്പുകാലം എന്നും ആര്‍ച്ചുബിഷപ്പ് സോക്രട്ടീസ് കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles