ഫിലിപ്പൈന്‍സിലെ വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍. ആകുലതയോടെ കര്‍ദിനാള്‍ ടാഗിള്‍
മനില: ഫിലിപ്പൈന്‍സില്‍ ആത്മഹത്യാനിരക്കുകള്‍ മുമ്പെന്നത്തേതിനേക്കാളും വര്‍ദ്ധിക്കുന്ന ഈ സാഹചര്യം തന്നെ ഞെട്ടിക്കുന്നതായി ഫിലീപ്പൈന്‍സ് കര്‍ദിനാള്‍ ലൂയിസ് ടാഗിള്‍. ഈ പ്രവണത വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടം ഒരു സാംസ്‌കാരിക നവീകരണം ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘തീര്‍ച്ചയായും ക്രിസ്മസ് രഹസ്യത്തിന് ചേര്‍ന്നതല്ല, ഈ ആത്മഹത്യാപ്രവണത. ജനങ്ങളെയും ജീവനെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിയെയും നശിപ്പിക്കുന്നതാണ് ഈ പ്രവണത.’ കര്‍ദിനാള്‍ ടാഗിള്‍ പറഞ്ഞു.
മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന പ്രവണത, പ്രത്യേഗിച്ച് സോഷ്യല്‍ മീഡിയ വഴി, ആത്മാഹത്യാനിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുളളവരുടെ ജീവിതം നശിപ്പിച്ചു കൊണ്ട് സന്തോഷിക്കുകയും വിജയം ആഘോഷിക്കുകയും ചെയ്യുന്ന ചില ആളുകളെ കാണുമ്പോള്‍ നാം ഞെട്ടിപ്പോകുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ടായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ലൂയിസ് ടാഗിള്‍ ഫിലിപ്പൈന്‍സിലെ തന്റെ അവസാന ആഴ്ചകള്‍ ചെലവിടുകയാണ്.