പെസഹ

പഴയ നിയമത്തില്‍ പുറപ്പാടിന്റെ പുസ്തകത്തില്‍ ആണ് ആദ്യമായി പെസഹയെ കുറിച്ച് പ്രതിപാദിക്കുന്നത്. യഹൂദ മതത്തിലെ ഒരു പ്രധാനപ്പെട്ട പെരുന്നാളാണ് പെസഹ. സുറിയാനി ഭാഷയായ പെസ്ഖായില്‍ നിന്നാണ് ഈ പേര് വന്നിരിക്കുന്നത്. ഗ്രീക്കില്‍ ഈ പേര് പഷ്‌കാ എന്നാണ്. പുറപ്പാട് പുസ്തകത്തിലെ കഥയെ ഓര്‍മിക്കുന്ന തിരുനാളാണിത്. ഹീബ്രു കലണ്ടറിലെ നീസാന്‍ മാസം പതിനഞ്ചാം തീയതി മുതല്‍ ഒരാഴ്ച കാലം പെസഹ യഹൂദ മതത്തില്‍ ആഘോഷിക്ക പ്പെടുന്നു. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേല്‍ ജനതയുടെ മോചനമാണ് പെസഹ. കടന്നു പോക്ക് എന്നര്‍ത്ഥമുള്ള ഒരു പെസഹ എന്ന പേര് ലഭിച്ചതിനു പിന്നിലെ കഥ പഴയ നിയമത്തില്‍ നമുക്ക് വായിക്കാനാകും.

ദൈവം സംഹാര ദൂതനെ അയക്കുകയും ഇസ്രയേല്‍ ജനതയുടെ ഭവനങ്ങളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനായി കുഞ്ഞാടിന്റെ രക്തമെടുത്തു വാതില്‍ പടിയില്‍ തളിക്കണമെന്നു നിര്‍ദേശം ലഭിക്കുകയും അവര്‍ അപ്രകാരം അനുസരിക്കുകയും ചെയ്തു. അതു പോലെ സംഹാര ദൂതന്‍ ഇസ്രയേല്‍ ഭവനങ്ങളെ കടന്നു പോകുകയും ഈജിപതുകാരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തു. ഈ കടന്നു പോക്കില്‍ നിന്നാണ് കടന്നു പോക്ക് എന്നര്‍ത്ഥമുള്ള പെസഹ എന്ന പേര് ലഭിച്ചത് എന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഫറവോയില്‍ നിന്നും രക്ഷപ്പെടുന്ന ഇസ്രയേല്‍ ജനത തിടുക്കത്തില്‍ വീടുകള്‍ വിടേണ്ടി വന്നതിനാല്‍ മാവ് പുളിച്ചു അപ്പമാക്കി എടുക്കുവാന്‍ സാധിച്ചില്ല. ഇതിന്റെ ഓര്‍മയ്ക്കായി പെസഹ കാലത്ത് അവര്‍ പുളിപ്പുള്ള അപ്പം ഭക്ഷിക്കാറില്ല. അതിനാല്‍ പെസഹ പുളിപ്പി ല്ലാത്ത അപ്പത്തിന്റെ തിരുനാള്‍ എന്നും കൂടെ അറിയപ്പെടുന്നു.

ക്രിസ്ത്യാനികളുടെ വിശേഷ ദിനമായ പെസഹ വ്യാഴത്തിന്റെ ഉത്ഭവവും യഹൂദരുടെ പെസഹയില്‍ നിന്നാണ്. പെസഹയുടെ ഈ രാത്രിയിലാണ് ക്രിസ്തു തന്റെ ശിഷ്യരുമൊത്ത് അവസാന അത്താഴം കഴിച്ചത്. ക്രിസ്ത്യാനികള്‍ ഈസ്റ്റ്‌റിന്റെ തൊട്ടു മുന്‍പുള്ള വ്യാഴാഴ്ച വിശുദ്ധ ദിനമായി ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മയ്ക്കായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles