പെസഹ അപ്പവും പാലും

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍ മ പുതുക്കലിന്റെ ഭാഗമായി ഈ ദിവസം പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാ ക്കുന്നു. ഓശാനയ്ക്ക് പള്ളിയില്‍ നിന്നും നല്‍ കുന്ന കുരുത്തോല കീറി മുറിച്ചു കുരിശു ണ്ടാക്കി പെസഹാ അപ്പത്തിനു മുകളില്‍ വച്ച് വീട്ടില്‍ മുതിര്‍ന്ന അംഗം അപ്പം മുറിച്ചു പെസ ഹാ പാലില്‍ മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും നല്‍കുന്നു. ഇണ്ട്രിയപ്പം എന്ന പേര് കൂടെ ചില ഇടങ്ങളില്‍ പറയുന്നത് രസകരമായ ഒരു വസ്തുതയുടെ പുറത്താണ്. കുരിശിന് മുകളി ല്‍ എഴുതുന്ന കചഞക യെ മലയാളത്തില്‍ ഇന്രി എന്ന് എന്ന് കൂട്ടി വായിച്ചു ഇന്രിയപ്പമെന്നു പറയപ്പെടുന്നു. അപ്പത്തിനു മുകളില്‍ കുരിശു വയ്ക്കുന്നത് കൊണ്ടും ഈ പേര് കൈ വന്നു. ചിലയിടങ്ങളില്‍ പാല് കുറുക്ക് ഉണ്ടാക്കുക യും പെസഹയുടെ അന്ന് രാത്രിയില്‍ കുറു ക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പിറ്റേ ന്ന് ഇത് കട്ടയാകുമ്പോള്‍ ദുഃഖവെള്ളി ദിവ സം കുര്‍ബാന കഴിഞ്ഞു കുടുബാംഗങ്ങള്‍ എല്ലാവരും കൂടി ഈ കട്ടയായ അപ്പം കഴിക്കു ന്ന പതിവും കാണാറുണ്ട്. ഇത് കുടുംബ ത്തില്‍ എല്ലാവരും തമ്മില്‍ ഉള്ള സ്‌നേഹത്തി ന്റെയും ഐക്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles