പെന്തക്കുസ്താ ഒരുക്ക പ്രാർത്ഥന

പരിശുദ്ധാത്മാവേ എഴുന്നൊള്ളി വരുക.
അഗതികളുടെ പിതാവേ,
ദാനങ്ങൾ കൊടുക്കുന്നവനേ
ഹൃദയത്തിന്റെ പ്രകാശമേ,
എഴുന്നൊള്ളി വരുക.

എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ,
ആത്മാവിനു മധുരമായ വിരുന്നേ..
മധുരമായ തണുപ്പേ…,
കരച്ചിലിൽ സൈ്ഥര്യമേ..,
എഴുന്നെള്ളി വരുക.
എത്രയും ആനന്ദത്തോടു കൂടിയിരിക്കുന്ന പ്രകാശമേ..,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക.

അങ്ങേ വെളിവുകൂടാതെ
മനുഷ്യരിൽ പാപമല്ലാതെ യാതൊന്നുമില്ല.
അറപ്പുള്ളതു കഴുകുക.
വാടിപ്പോയതു നനയ്ക്കുക.
കടുപ്പമുള്ളത് മയപ്പെടുത്തുക. സുഖപ്പെടുത്തുക,
നേർവഴിയല്ലാതെ പോയത് തിരിക്കുക.

അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക്
അങ്ങേ ഏഴു വിശുദ്ധ ദാനങ്ങൾ നൽകുക.
പുണ്യ യോഗ്യതയും ഭാഗ്യമരണവും
നിത്യാനന്ദവും ഞങ്ങൾക്കു തരിക.
ആമ്മേൻ.

“വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്സിലാക്കട്ടെ!
സകലതും അറിയുന്ന അവള്‍ എന്‍റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്‍റെ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും.
അപ്പോള്‍ എന്‍റെ പ്രവൃത്തികള്‍ സ്വീകാര്യമാകും.

(ജ്‌ഞാനം 9 : 10, 11, 12)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles