ആത്മാവിന്റെ നേത്രങ്ങള്‍ കൊണ്ട് വേണം സഭയെ വീക്ഷിക്കാന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയെ പരിശുദ്ധാത്മാവിന്റെ കണ്ണുകള്‍ കൊണ്ട് വീക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചു പെന്തക്കുസ്താ ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ. ലൗകികമായി സഭയെ കാണാനുള്ള പ്രലോഭനത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

‘നമ്മുടെ പ്രയാസങ്ങളിലും വ്യത്യസ്തതകളിലും പരിശുദ്ധാത്മാവ് നമ്മുടെ പക്കലേക്ക് എഴുന്നള്ളി വരുന്നു. നമുക്ക് യേശു എന്ന ഒരേയൊരു കര്‍ത്താവേ ഉള്ളുവെന്നും ഒരു പിതാവേ ഉള്ളു എന്നും ആത്മാവ് നമ്മോട് പറയുന്നു. അതിനാലാണ് നാം സഹോദരീസഹോദരന്മാര്‍ ആയിരിക്കുന്നത്’ പാപ്പാ വിശദീകരിച്ചു.

‘ഇവിടെ നിന്ന് നമുക്ക് എല്ലാ പുതുതായി ആരംഭിക്കാം. ലോകം കാണുന്നതു പോലെയല്ല, പരിശുദ്ധാത്മാവിന്റെ കണ്ണുകളിലൂടെ നമുക്ക് സഭയെ വീക്ഷിക്കാം. ലോകം നമ്മെ കാണുന്നത് ഇടത്തോ വലത്തോ ആണ്. ഓരോ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിലാണ് അത് സഭയെ നോക്കുന്നത്. എന്നാല്‍ ആത്മാവ് നമ്മെ കാണുന്നത് ദൈവപിതാവിന്റെ മകനും മകളുമായിട്ടാണ്. യേശുവിന്റെ സഹോദരങ്ങളായിട്ടാണ്. ലോകം കാണുന്നത് പാരമ്പര്യവാദികളോ പുരോഗമനവാദികളോ ആയിട്ടാണ്, എന്നാല്‍ ആത്മാവ് കാണുന്നത് ദൈവത്തിന്റെ മക്കളെയാണ്’ പാപ്പാ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ദിവ്യബലിയില്‍ 50 പേര്‍ പങ്കെടുത്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, സാമൂഹിക അകലം പാലിച്ച്, മാസ്‌കുകള്‍ ധരിച്ചാണ് വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles