പ്രാര്‍ത്ഥനയില്ലെങ്കില്‍ ജീവിതം നിര്‍ജീവമാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ

ടോക്കിയോ: പ്രാര്‍ത്ഥനയും ആന്തരിക ജീവിതവും ഇല്ലാതെ വന്നാല്‍ ജീവിതം ഉള്ളില്‍ ജീവനില്ലാത്ത നടക്കും പ്രേതങ്ങള്‍ പോലെയാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ. പുറമേ കാണുമ്പോള്‍ എല്ലാം ഭംഗിയായി തോന്നുമെങ്കിലും പ്രാര്‍ത്ഥനയില്ലാത നടക്കുന്നവരുടെ ഉള്ളം ഏകാന്തവും നിര്‍ജീവവും ആയിരിക്കും. ജപ്പാനിലെ യുവജനങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്.

‘ബാഹ്യമായി വേണമെങ്കില്‍ ഒരു വ്യക്തിക്ക്, അല്ലെങ്കില്‍ ഒരു സമൂഹത്തിന്, വളരെ വികസിതമായി കാണപ്പെടാം. എന്നാല്‍ ആന്തരിക ജീവിതം ദരിദ്രമാണെങ്കില്‍ അയാള്‍ക്കോ ആ സമൂഹത്തിനോ ജീവനോ ഊര്‍ജസ്വലതയോ ഉണ്ടാവുകയില്ല’ പാപ്പാ പറഞ്ഞു.

ടോക്കിയോയിലെ ഹോളി മേരി കത്തീഡ്രലില്‍ 900 യുവാക്കളോട് പാപ്പാ സംസാരിച്ചു. കത്തോലിക്കരും അകത്തോലിക്കരുമായ യുവജനങ്ങള്‍ പാപ്പായെ ശ്രവിക്കാന്‍ എത്തിയിരുന്നു.

ജപ്പാനിലെ മൂന്ന് യുവാക്കളുടെ ജീവിതസാക്ഷ്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ മുന്നില്‍ അവതരിപ്പിച്ചു. ഒരു കത്തോലിക്കാന്‍, ഒരു ബുദ്ധമതക്കാരന്‍, ഒരു ക്രിസ്ത്യന്‍ കുടിയേറ്റക്കരാന്‍ എന്നിവരുടെതായിരുന്നു സാക്ഷ്യങ്ങള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles