പരിശുദ്ധാത്മവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: റോമില്‍ സന്ദര്‍ശനത്തിനെത്തിയ 18 ഓര്‍ത്തഡോക്‌സ് വൈദികരുമായും സന്ന്യാസികളുമായും ഫ്രാന്‍സിസ് പാപ്പാ കുടിക്കാഴ്ച നടത്തി. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റിയുടെ ക്ഷണപ്രകാരമാണ് ഓര്‍ത്തഡോക്‌സ് സംഘം വത്തിക്കാനില്‍ എത്തിയത്.

ഫ്രാന്‍സിസ് പാപ്പാ ഓര്‍ത്തഡോക്‌സ് സംഘത്തെ വത്തിക്കാനിലേക്ക് സ്വാഗതം ചെയ്തു. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ തലവന്മാര്‍ക്ക് പാപ്പാ പ്രത്യേകം ആശംസകള്‍ നേര്‍ന്നു.

‘ഓരോ സന്ദര്‍ശനത്തിലും നാം പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നു. മറിയവും എലിസബത്തും ചെയ്തതു പോലെ. ഓരോ സഭയും പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ സംവഹിക്കുന്നുണ്ട്. അത് പരസ്പരമുളള നന്മയ്ക്കും സന്തോഷത്തിനുമായി പങ്കുവയ്ക്കണം’ പാപ്പാ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയുടെ റോം സന്ദര്‍ശനം കത്തോലിക്കാ സഭയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള ഒരു അവസരമാണെന്ന് പാപ്പാ പറഞ്ഞു. കത്തോലിക്കര്‍ക്കാകട്ടെ, ഇത് അവര്‍ കൊണ്ടു വരുന്ന പരിശുദ്ധാത്മാവിന്റെ സമ്മാനങ്ങള്‍ സ്വീരിക്കാനുള്ള ഒരു അവസരവും, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles