മാര്‍പാപ്പാ വരുന്നതും കാത്ത് മൊസാംബിക്ക്

മാപ്പുത്തോ: സെപ്ംബര്‍ 5, 6 തീയതികളില്‍ ഫ്രാന്‍സിസ് പാപ്പാ മൊസാംബിക്ക് സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ്. പാപ്പായുടെ സന്ദര്‍ശനം രാജ്യത്ത് വലിയ ആഹ്ലാദാഘോഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മൊസാംബിക്കിലെ വൈദികന്‍.

‘ഫ്രാന്‍സിസ് പാപ്പായുടെ മൊസാംബിക്ക് സന്ദര്‍ശനം ഞങ്ങള്‍ മൊസാംബിക്കുകാര്‍ക്ക് മതിമറന്നാഹ്ലാദിക്കാന്‍ കാരണമാണ്. ഞങ്ങളുടെ രാജ്യം സന്ദര്‍ശിക്കാന്‍ പാപ്പാ തയ്യാറായതില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോട് വലിയ നന്ദിയുണ്ട്. ഞങ്ങളുടെ സമാശ്വസിപ്പിക്കാനും ശക്തിപ്പെടുത്താനും ഞങ്ങളുടെ വിശ്വാസത്തെ സ്ഥിരപ്പെടുത്താനുമാണ് പാപ്പായുടെ വരവ്്’ ഫാ. ബെര്‍ണാഡോ സുവേറ്റ് പറഞ്ഞു.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ആകെ ജനസംഖ്യയുടെ 28 ശതമാനമാണ് കത്തോലിക്കര്‍. ‘ഞങ്ങള്‍ ചെറിയ സമൂഹമാണ്. എന്നാല്‍ ഞങ്ങള്‍ വളരെയേറെ വെല്ലുവിളികളും പ്രശ്‌നങ്ങളുമുണ്ട്. എന്നാല്‍ ഞങ്ങളും ആഗോള സഭയുടെ ഭാഗമാണെന്ന ബോധ്യം പകരുന്ന ആശ്വാസം ചെറുതല്ല’ ഫാ. സുവേറ്റ് പറഞ്ഞു.

ഭീകരാക്രമണങ്ങള്‍ നടക്കുന്ന രാജ്യമാണ് മൊസാംബിക്ക്. പ്രത്യേകിച്ച് വടക്കന്‍ഭാഗങ്ങളില്‍. ഗ്രാമങ്ങള്‍ പലതും നശിപ്പിക്കപ്പെടുകയും ജനങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു, പരിസ്ഥിതി പ്രശ്‌നങ്ങളും കുറവല്ല. കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ ഉണ്ടായ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles