ആണവായുധ ഉപയോഗം അധാര്‍മികമെന്ന് പാപ്പാ

വത്തിക്കാന്‍ സിറ്റി: ജപ്പാനിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്ന ഫ്രാന്‍സിസ് പാപ്പാ ആണവായുധ പ്രയോഗവും ഉപയോഗവും ധാര്‍മികയ്ക്ക് എതിരാണെന്ന് പ്രസ്താവിച്ചു. ജപ്പാന്‍കാര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ആണവായുധത്തെ വിമര്‍ശിച്ചത്. ലോകത്തില്‍ ഇനി ഒരിക്കല്‍ കൂടി ആണവായുധം ഉപയോഗിക്കപ്പെടുകയില്ല എന്ന് പാപ്പാ പ്രത്യാശിച്ചു.

‘യുദ്ധത്തിന്റെ കഷ്ടപ്പാടുകള്‍ എന്താണെന്ന് നന്നായി അറിയാവുന്ന രാഷ്ട്രമാണ് ജപ്പാന്‍. നിങ്ങളോടൊപ്പം ഞാന്‍ ഇനി ഒരിക്കലും ആണവായുധക്കെടുതി ലോകത്തില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആണവായുധ ഉപയോഗം അധാര്‍മികമാണ്” പാപ്പാ പറഞ്ഞു.

നവംബര്‍ 23 മുതല്‍ 26 വരെയാണ് ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനം. എല്ലാ ജീവനും പരിപാലിക്കുക എന്നതാണ് പാപ്പായുടെ സന്ദര്‍ശനത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles