യേശു അന്ധകാരത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിലും നമ്മുടെ ഉളളിലുമുള്ള പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് ദൈവം നമ്മെ രക്ഷിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ

‘പ്രകാശം കൊണ്ടു വരിക എന്നത് യേശുവിന്റെ ദൗത്യമാണ്. യേശുവിന്റെ പ്രകാശം കൊണ്ടു വരികയാണ് അപ്പോസ്തലന്മാരുടെ ദൗത്യം. നമ്മുടെ ഉള്ളിലെ അന്ധകാരത്തില്‍ നിന്ന് കര്‍ത്താവ് നമ്മെ രക്ഷിക്കുന്നു. ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് നമ്മിലേക്ക് അന്ധകാരം വ്യാപിക്കുന്നു – അനുദിന ജീവിതത്തില്‍, സമൂഹിക ജീവിതത്തില്‍, രാഷ്ട്രീയ ജീവിതത്തില്‍, ദേശീയവും അന്തര്‍ദേശീയവുമായ ജീവിത്തില്‍ എല്ലാം നിന്ന്’ പാപ്പാ വിശദീകരിച്ചു.

കാസ സാന്താ മര്‍ത്തായില്‍ വച്ച് യോഹന്നാന്റെ സുവിശേഷം 12 ാം അധ്യായം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: ‘പ്രകാശമായി ഞാന്‍ ഈ ലോകത്തിലേക്ക് വന്നു. എ്ന്നില്‍ വിശ്വസിക്കുന്ന ഒരുവനും അന്ധകാരത്തില്‍ തുടരാതിരിക്കേണ്ടതിനു വേണ്ടിയാണത്’.

എന്നാല്‍ പാപത്തിന്റെ അന്ധകാരത്തില്‍ ആയിരിക്കുന്നവര്‍ യേശുവിന്റെ പ്രകാശത്തെ തിരസ്‌കരിച്ചു കളഞ്ഞു. ‘പാപം നമ്മെ അന്ധകാരത്തിലാക്കുന്നു. നമുക്ക് അപ്പോള്‍ വെളിച്ചത്തെ സഹിക്കാന്‍ സാധിക്കുകയില്ല. നമ്മുടെ ഉള്ളിലുള്ള അനേകം ചീത്ത കാര്യങ്ങളെ പ്രകാശം വെളിപ്പെടുത്തുന്നതു കൊണ്ട് നമുക്ക് അത് കാണാന്‍ ആഗ്രഹമില്ല’ പാപ്പാ പറഞ്ഞു.

മാനസാന്തരം എന്നാല്‍ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് ക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് വരിക എന്നതാണ്, പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles