സഭയിലെ വിഭാഗീയത ഒരു രോഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: യേശു മരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. എന്നാല്‍ സ്വന്തം ആശയങ്ങളോടുള്ള അമിതമായ ആസക്തി ദൈവജനത്തിനിടയില്‍ വിഭാഗീയത സൃഷ്ടിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ. തിങ്കളാഴ്ച ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

‘വിഭാഗീയത സൃഷ്ടിക്കുന്ന ആശയങ്ങളും സ്ഥാനമാനങ്ങളുമുണ്ട്. അവര്‍ക്ക് ഐക്യത്തെക്കാള്‍ പ്രധാനം വിഭാഗീയതയാണ്. എന്നെ നയിക്കുന്ന പരിശുദ്ധാത്മാവിനെക്കാള്‍ പ്രധാനം എന്റെ ആശയമാണ് എന്ന് ഇത്തരക്കാര്‍ കരുതുന്നു’ പാപ്പാ പറഞ്ഞു.

സിദ്ധാന്തങ്ങളില്‍ നിന്നും മതവിഭാഗീയതയില്‍ നിന്നും ഉരുത്തിരിയുന്ന ഒരു രോഗം എന്നാണ് ഫ്രാന്‍സിസ് പാപാപ്പാ വിഭാഗീതയെ വിശേഷിപ്പിച്ചത്.

സഭയുടെ ആരംഭകാലം മുതല്‍ക്കേ ഇത്തരം പ്രവണത കണ്ടു വരുന്നു. ഞാന്‍ മാത്രം നീതിമാന്‍, ബാക്കിയുള്ളവരെല്ലാവരും പാപികള്‍ എന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നു. ‘ഞങ്ങളും മറ്റുള്ളവരും’ എന്നാണ് അവരുടെ നിലപാട്. മറ്റുള്ളവരെല്ലാവരും നേരത്തെ തന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു, ഞങ്ങള്‍ ദെവസന്നിധിയില്‍ നീതിമാന്മാരാണ് എന്ന മട്ടിലാണ് അവരുടെ ചിന്തകള്‍, പാപ്പാ വിശദമാക്കി.

എന്നാല്‍ യേശു മരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് പാപ്പാ പറഞ്ഞു. യേശുവില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടിയും നികൃഷ്ടരായവര്‍ക്കു വേണ്ടി പോലുമാണ് അവിടുന്ന് മരിച്ചത്.

സഭ ഒരു നദി പോലെയാണ്. ആ നദിയില്‍ പല തരത്തിലുള്ള ആളുകളുണ്ട്. നദിക്ക് പല ഭാഗങ്ങളുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട കാര്യം എല്ലാവരും ഈ നദിക്കുള്ളിലാണ് എന്നതാണ്. ഇതാണ് സഭയുടെ ഐക്യം, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles