ഫ്രാന്‍സിസ് പാപ്പായുടെ മാള്‍ട്ട സന്ദര്‍ശനം മേയില്‍ ആരംഭിക്കും

വത്തിക്കാന്‍ സിറ്റി: മാള്‍ട്ടാ, ഗോസോ ദ്വീപുകള്‍ ഫ്രാന്‍സിസ് പാപ്പാ മെയ് 31 ന് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം പാപ്പാ നടത്തുന്ന ഔദ്യോഗിക അന്താരാഷ്ട്ര യാത്രകളില്‍ ആദ്യത്തേതാണ് മാള്‍ട്ടാ യാത്ര.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു ദ്വീപാണ് മാള്‍ട്ടാ. ഏഡി 60 ല്‍ പൗലോസ് യാത്ര ചെയ്തിരുന്ന കപ്പല്‍ തകര്‍ന്ന് അവര്‍ എത്തിപ്പെട്ടത് മാള്‍ട്ടയിലാണ്. അവര്‍ ഞങ്ങളോട് അസാധാരണ കാരുണ്യം കാണിച്ചു എന്ന് നടപടി പുസ്‌കതത്തിന്റെ 28 ാം അധ്യായത്തില്‍ എഴുതിയിരിക്കുന്നു.

മാള്‍ട്ടന്‍ നിവാസികളുടെ ആതിഥേയത്വത്തെ ഫ്രാന്‍സിസ് പാപ്പാ പ്രശംസിച്ചു. ‘നൈസര്‍ഗികമായ ആതിഥേയത്വവും ചിന്തയോടു കൂടിയ പെരുമാറ്റവും ദൈവസ്‌നേഹത്തിന്റെ പ്രകടനമാണ്. മാള്‍ട്ടക്കാരുടെ മാന്യമായ അതിഥി സല്‍ക്കാരത്തിന് പ്രത്യുപകാരമായി വി. പൗലോസിലൂടെ ദൈവം അവിടെ അത്ഭുത സൗഖ്യങ്ങള്‍ പ്രവര്‍ത്തിച്ചു.’

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles