ഏറ്റവും ഇരുട്ടു നിറഞ്ഞ് സമയത്ത് ദൈവം നമ്മെ കാത്തിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നമ്മുടെ ജീവിതത്തിലെ ഏറ്റവും അന്ധകാരം നിറഞ്ഞ മണിക്കൂറുകളില്‍ ദൈവം നമ്മെ കാത്തിരിക്കുന്നു എന്നും നമ്മെ രൂപാന്തരപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നും ഫ്രാന്‍സിസ് പാപ്പാ.

ഉല്‍പത്തി പുസ്തകത്തില്‍ യാക്കോബ് ദൈവദൂതനുമായി മല്‍പിടുത്തം നടത്തുന്ന ദൈവ വചന ഭാഗം വായിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പാ.

‘നമ്മുടെ ജീവിതത്തിലെ അന്ധകാരപൂര്‍ണമായ സമയങ്ങളില്‍ നമുക്ക് ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയക്ക് അവസരമുണ്ട്. നാം പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും അത്. നാം തികച്ചും ഒറ്റക്കയാി പോകുന്ന സമയത്ത് നമ്മെ ആശ്ചര്യപ്പെടുത്തി കൊണ്ട് ദൈവം അരികില്‍ വരും’

ഈ സമയത്ത് നാം നമ്മുടെ ദാരിദ്ര്യത്തെ കുറിച്ചും ഇല്ലായ്മയെ കുറിച്ചും ബോധ്യമുള്ളവരായിരിക്കണം. എന്നാല്‍ നാം പേടിക്കേണ്ട ആവശ്യമില്ല. കാരണം, ആ നിമിഷത്തില്‍ ദൈവം നമുക്കൊരു പുതിയ നാമം നല്‍കും. ആ നാമം നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥം മുഴുവന്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും, പാപ്പാ വിശദീകരിച്ചു.

അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ മാറ്റുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യും. ഈ അന്ധകാരത്തിന്റെ മണിക്കൂര്‍ മാറ്റത്തിനായുള്ള ദൈവത്തിന്റെ ക്ഷണമാണ്. നമ്മെ ഓരോരുത്തരെയും നന്നായി അറിയുന്ന ദൈവത്തിന് നമ്മെ എങ്ങനെയാണ് മാറ്റേണ്ടത് എന്ന് നന്നായറിയാം.

ദൈവമേ, അങ്ങ് എന്നെ അറിയുന്നു. എന്നെ മാറ്റിയാലും, എന്ന് നാം ദൈവത്തോട് പറയണം, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles