ഇറാക്ക് പര്യടനം വിജയിപ്പിച്ച പരിശുദ്ധ അമ്മയ്ക്ക് പാപ്പായുടെ പൂച്ചെണ്ട്‌

ചരിത്രപരവും അത്യന്തം ‘അപകടം പിടിച്ച’തുമായ ഇറാഖിലെ അപ്പസ്‌തോലിക പര്യടനം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ദൈവമാതാവിന് നന്ദിയുടെ പൂച്ചെണ്ടുമായി ഫ്രാൻസിസ് പാപ്പ മരിയ മജോരെ ബസിലിക്കയിൽ. ഇറാഖിൽനിന്ന് വത്തിക്കാനിൽ തിരിച്ചെത്തിയ ഉടൻ ഫ്രാൻസിസ് പാപ്പ ആദ്യമെത്തിയത് ദൈവമാതാവിന്റെ സന്നിധിയിലാണ്.
മേരി മേജർ ബസിലിക്കയിലെ, ‘റോമൻ ജനതയുടെ സംരക്ഷക’ (സാളൂസ് പോപുളി റൊമാന) എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപത്തിന് മുന്നിൽ ഇറാഖിൽനിന്ന് കൊണ്ടുവന്ന പൂച്ചെണ്ട് സമർപ്പിച്ച് പ്രാർത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലത്തേക്ക് പോയത്. അപ്പസ്‌തോലിക യാത്രകൾ ആരംഭിക്കുംമുമ്പും പൂർത്തിയാക്കിയ ശേഷവും ഫ്രാൻസിസ് പാപ്പ മരിയൻ സന്നിധിയിൽ കൃതജ്ഞതാർപ്പണത്തിന് എത്തുന്നത് പതിവാണ്. ഇറാഖിലേക്കുള്ള യാത്രയ്ക്ക് മുമ്പും പാപ്പ ഇവിടെ പ്രാർത്ഥിക്കാൻ എത്തിയിരുന്നു.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ച പാപ്പ ഇറ്റാലിയൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.55 നാണ് ചമ്പീനോ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. വിശ്വാസികളുടെ പിതാവായ അബ്രാഹാമിന്റെ നാട്ടിലേക്ക് കത്തോലിക്കാ സഭാ തലവൻ നടത്തുന്ന പ്രഥമ സന്ദർശനം എന്ന നിലയിലും സവിശേഷമായിരുന്നു ഈ പര്യടനം.
അപ്പോസ്തലന്മാരുടെ കാലം മുതൽ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇറാഖി ക്രൈസ്തവരുടെ പുതുതലമുറയുടെ വിശ്വാസസാക്ഷ്യത്തിന് കരുത്തേകാൻ പാപ്പയുടെ ആഗമനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടത്തെ ക്രൈസ്തവരുടെ സഹനത്തിന്റെ ഓരോ ഘട്ടങ്ങളിലും അവിടെയെത്താൻ ആഗ്രഹിച്ച പാപ്പ, തന്റെ ഇടയസന്ദർശനത്തിലൂടെ അനുരഞ്ജനത്തിന്റെയും സഹവർതിത്വത്തിന്റെയും സന്ദേശമാണ് പങ്കുവെച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles