കുമ്പസാരത്തില്‍ പാപങ്ങള്‍ വ്യക്തമായും കൃത്യമായും ഏറ്റു പറയുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കുമ്പസാരം നടത്തുമ്പോള്‍ അവ്യക്തമായി സംസാരിക്കാതെ പാപങ്ങള്‍ സത്യസന്ധമായും കൃത്യമായും ഏറ്റുപറയണമെങ്കില്‍ എങ്കില്‍ മാത്രമേ ദൈവത്തിന് നമ്മെ സൗഖ്യപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്നും ഫ്രാന്‍സിസ് പാപ്പാ.

‘ഞങ്ങള്‍ എല്ലാവരും പാപികളാണ്’ എന്ന് പറയുന്നത് അവ്യക്തമായ ഒന്നാണ്. അതിനു പകരം ഓരോരുത്തരും പറയേണ്ടത് ‘ഞാന്‍ ഒരു പാപിയാണ്’ എന്നാണ്. പറഞ്ഞതും ചിന്തിച്ചതും ചെയ്തതുമായ തെറ്റുകള്‍ കൃത്യതയോടെ വിശദമായി പറയണം.

കുട്ടികളെ പോലെ നാം ശുദ്ധഗതിക്കാരും, സത്യസന്ധരുമാകണം. കൃത്യത നമ്മെ എളിമയിലേക്ക് നയിക്കും, പാപ്പാ പറഞ്ഞു. നമ്മുടെ പാപങ്ങള്‍ക്ക് മനസ്സില്‍ നാം പേരുകള്‍ നല്‍കുന്നത് പ്രധാനമാണ്.

സിയെന്നായിലെ വി. കത്രീനയുടെ തിരുനാള്‍ ദിനത്തില്‍ കാസ സാന്താ മര്‍ത്തായില്‍ വച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ യോഹന്നാന്റെ ഒന്നാം ലേഖനത്തില്‍ നിന്നു വായിച്ച് ധ്യാനിക്കുകയായിരുന്നു പാപ്പാ.

യോഹന്നാന്‍ എഴുതുന്നത് ഇപ്രകാരമാണ്: ‘ദൈവം പ്രകാശമാണ്. ദൈവത്തില്‍ അന്ധകാരമില്ല. അവിടുത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അന്ധകാരത്തില്‍ നടക്കുകയും ചെയ്താല്‍ നിങ്ങള്‍ വ്യാജം പറയുന്നവരാകും… നമുക്ക് പാപമില്ലെന്ന് നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും’

സത്യം മറച്ചു വയ്ക്കാതെ മക്കള്‍ക്ക് യോജിച്ച സത്യസന്ധതയോടെയും ആര്‍ജവത്തോടെയും ദൈവത്തോട് സംസാരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles