കടുത്ത ജലദോഷവും ചുമയും: മാര്‍പാപ്പ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുക്കില്ല

വത്തിക്കാന്‍ സിറ്റി: കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തിയായ ജലദോഷം മൂലം വാര്‍ഷിക നോമ്പുകാല ധ്യാനത്തില്‍ സംബന്ധിക്കാന്‍ തനിക്ക് കഴിയില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു.

‘ഇന്ന് വൈകിട്ട് അരിസിയയില്‍ ആരംഭിക്കുന്ന റോമന്‍ കൂരിയയുടെ ആത്മീയധ്യാനത്തില്‍ എന്നെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമേ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ജലദോഷം കാരണം ഈ വര്‍ഷത്തെ ധ്യാനിത്തില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല. ഇവിടെ ഇരുന്നു കൊണ്ട് ഞാന്‍ ധ്യാനിച്ചു കൊള്ളാം’ പാപ്പാ അറിയിച്ചു.

ഇക്കാര്യം പാപ്പാ അറിയിച്ചത് അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് ഞായറാഴ്ചയിലെ വേദപാഠം നല്‍കുകയും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തതിന് ശേഷമാണ്.

വ്യാഴാഴ്ച പൊതു കൂടിക്കാഴ്ച റദ്ദാക്കിയ മാര്‍പാപ്പാ ഇന്ന് കര്‍ത്താവിന്റെ മാലാഖ ചൊല്ലുന്നതിനിടെ പല തവണ ചുമയ്ക്കുന്നുണ്ടായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles