ക്രിസ്തുവിന്റെ കാരുണ്യഹൃദയത്തെ അനുകരിക്കാന്‍ പുതിയ കര്‍ദിനാള്‍മാരോട് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പുതിയ 13 കര്‍ദിനാള്‍മാരെ ഫ്രാന്‍സിസ് പാപ്പാ വാഴിച്ചു. യേശു ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയത്തെ അനുകരിക്കാന്‍ പാപ്പാ പുതിയ കര്‍ദിനാള്‍മാരെ ആഹ്വാനം ചെയ്തു.
ക്രിസ്തുവിന് വേണ്ടി സ്വന്തം രക്തം ചൊരിയാനുള്ള സന്നദ്ധതയെയാണ് കര്‍ദിനാള്‍മാരുടെ ചുവപ്പു വസ്ത്രം സൂചിപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തു നമ്മോട് കരുണ കാണിച്ചു. പകരമായി നമ്മള്‍ കരുണയുള്ളവരായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ എന്നവിടങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരാണ് പുതുതയായി കര്‍ദനാള്‍ സംഘത്തിലേക്ക് ചേര്‍ക്കപ്പെട്ടത്.