ഫ്രാന്‍സിസ് പാപ്പാ റോമിലെ ഹൈസ്‌കൂള്‍ മണിയടിച്ചപ്പോള്‍

റോം: ഫ്രാന്‍സിസ് പാപ്പാ റോമിലെ ഒരു ഹൈസ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. സ്‌കൂളിലെ എണ്ണൂറോളം വരുന്ന വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളെ കുറിച്ച് പാപ്പാ സംവദിക്കുകയും ചെയ്തു.

വി. മേരി മേജര്‍ ബസിലിക്കയുടെ സമീപത്തുള്ള ദി പിയോ ആര്‍ബര്‍ട്ടെല്ല് സ്‌റ്റേറ്റ് ഹൈ സ്‌കൂളിലാണ് പാപ്പാ എത്തിയത്. ഡിസംബര്‍ 20 ന് രാവിലെയാണ് കാറില്‍ പാപ്പാ സ്‌കൂളില്‍ എത്തിച്ചേര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ മാര്‍പാപ്പയ്ക്കായി ഒരു ഗാനം ആലപിച്ചു.

സ്‌കൂളിലെ മണി സ്വയം അടിച്ചു കൊണ്ടാണ് മാര്‍പാപ്പാ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത്. കുട്ടികള്‍ ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്ക് പാപ്പാ ഉത്തരം നല്‍കി. യുദ്ധം, സമാധാനം, സഹവര്‍ത്തിത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഒഴിവുസമയത്തിന്റെയും സ്വപ്‌നം കാണുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ചും പാപ്പാ സംസാരിച്ചു. ഏകാന്തത എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്നും അദ്ദേഹം കുട്ടികള്‍ക്കു വിശദീകരിച്ചു കൊടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles