ദൈവത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യാത്തവര്‍ ഏറെ! ഫ്രാന്‍സിസ് പാപ്പ

സ്വന്തം സംവിധാനങ്ങളിലും ഭവനങ്ങളിലും ദേവാലയങ്ങളിലും പാരമ്പര്യങ്ങളിലും സൗകര്യപൂർവ്വം ഒളിഞ്ഞിരിക്കാനുള്ള പ്രലോഭനമെന്ന അപകടത്തെക്കുറിച്ച് പാപ്പാ ക്രൈസ്തവർക്ക് മുന്നറിയിപ്പു നല്കുന്നു.

യൂറോപ്പിലെ കത്തോലിക്കാമെത്രാൻ സംഘങ്ങളുടെ സമിതിയുടെ (CCEE – Council of Bishops’ Conferences of Europe) സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സമ്മേളനത്തിൻറെ ഉദ്ഘാടന ദിവ്യബലി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വ്യാഴാഴ്‌ച (23/09/21) വൈകുന്നേരം, താൻ മുഖ്യകാർമ്മികനായി അർപ്പിച്ച വേളയിൽ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

ഈ ദിവ്യബലിയിൽ വായിക്കപ്പെട്ട ദൈവവചനഭാഗങ്ങളിൽ ഹഗ്ഗായി പ്രവാചകൻറെ പുസ്തകം ഒന്നാം അദ്ധ്യായത്തിലെ വാക്കുകളിൽ ആവിഷ്കൃതമായ ചിന്തിക്കുക, പുനർനിർമ്മിക്കുക, കാണുക എന്നീ ത്രിവിധ ആഹ്വാനങ്ങളിൽ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ പരിചിന്തനം.

ഈ വാക്കുകളെല്ലാം യൂറോപ്പിൽ ഇന്ന് വലിയ വെല്ലുവിളി ഉയർത്തുന്നതാണെന്നും അതിനു കാരണം നമുക്കു ചുറ്റും ദേവാലയങ്ങൾ ശൂന്യമായിക്കൊണ്ടിരിക്കുകയും യേശു ഉപരിയുപരി വിസ്മരിക്കപ്പെടുകയും ചെയ്യുമ്പോൾ  ക്രൈസ്തവരാകട്ടെ ഈ മറഞ്ഞിരിക്കാനുള്ള പ്രലോഭനത്തിൽ അകപ്പെടുന്നതാണെന്നും പാപ്പാ വിശദീകരിച്ചു.

ദൈവത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യാത്തവർ എത്രയേറെയാണെന്ന് ചിന്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. സമാധാനപരമായ വർത്തമാനകാലത്തിൽ കഴിയുന്നതിൽ ഒതുങ്ങി നിൽക്കാതെ ഭാവി കെട്ടിപ്പടുക്കുന്നതിന് ആരംഭിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ “പുനർനിർമ്മിക്കുക” എന്ന ക്രിയാപദത്തെക്കുറിച്ച് വിശദീകരിക്കെവെ ചൂണ്ടിക്കാട്ടി.

യൂറോപ്യൻ പൊതുഭവന നിർമ്മിതിക്ക് ഇത് ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കി. ഇത് സഭയ്ക്കും ബാധകമാണെന്നും അവളെ മനോഹരിയും സ്വാഗതം ചെയ്യുന്നവളുമാക്കിത്തീർക്കണമെങ്കിൽ ഭൂതകാലം അയവിറക്കുകയല്ല, പ്രത്യുത, ഭാവിയിലേക്ക് ഒത്തൊരുമിച്ചു നോക്കുകയാണ് വേണ്ടെതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അപരരുമായുള്ള ഐക്യത്തിലാണ് പുനർനിർമ്മിതി സാധ്യമാകുകയെന്നും പാപ്പാ പ്രസ്താവിച്ചു.

ഇപ്രകാരം നാം പുനർനിർമ്മാണപ്രക്രിയയിലേർപ്പെടുകയാണെങ്കിൽ, മൂന്നാമത്തെ ക്രിയാപദമായ, “കാണുക”  എന്നത് പ്രായോഗികമാകുമെന്ന് പാപ്പാ വിശദീകരിച്ചു. യൂറോപ്പിൽ പലരും ഗതകാലാവശിഷ്ടമായിട്ടാണ് വിശ്വാസത്തെ കാണുന്നതെന്നും കാരണം സ്വജീവിതത്തിൽ പ്രവർത്തനനിരതനായിരിക്കുന്ന യേശുവിനെ കാണാൻ അവർക്ക് കഴിയുന്നില്ലെന്നും പലപ്പോഴും ഇതിനു കാരണം നമ്മുടെ ജീവിതം വഴി നാം യേശുവിനെ മറ്റുള്ളവർക്ക് വേണ്ടത്ര കാണിച്ചുകൊടുക്കാത്തതാണെന്നും പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles