മരണം വിളയാടുന്ന ഇറാക്കിന് വേണ്ടി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: കര്‍ബലയില്‍ നടന്ന പ്രതിഷേധത്തില്‍ വീണ്ടും ഇറാക്കികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഇറാക്കി ജനതയെ ഓര്‍മിച്ചു പ്രത്യേകം പ്രാര്‍ത്ഥന അര്‍പ്പിച്ചു. ഒക്ടോബര്‍ 29 ന് 18 ഇറാക്കികള്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

‘എന്റെ ചിന്തകള്‍ പ്രിയപ്പെട്ട ഇറാക്കിന്റെ നേര്‍ക്കു ചായുന്നു. അവിടെ നടന്ന പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇത്രയേറെ കാലത്തെ യുദ്ധത്തിനും അക്രമങ്ങള്‍ക്കും ശേഷം മുറിവേറ്റവര്‍ ശാന്തിയും സ്ഥിരതയും അനുവിക്കാന്‍ ഇടയാകണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ വത്തിക്കാനിലെ പൊതു കൂടിക്കാഴ്ചക്കിടയല്‍ പാപ്പാ പറഞ്ഞു.

ഒക്ടോബര്‍ മാസത്തില്‍ സര്‍ക്കാരിനെതിരായ നിരവധി പ്രതിഷേധങ്ങളാണ് ഇറാക്കില്‍ നടന്നത്. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ശക്തികള്‍ കണ്ണീര്‍വാതകവും വെടിയുണ്ടകളും ഉപയോഗിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു.

കഴിഞ്ഞ 5 ദിവസങ്ങള്‍ക്കുള്ള കുറഞ്ഞത് 88 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ മാസം മാത്രം 149 പേരാണ് കൊല്ലപ്പെട്ടത്.

സര്‍ക്കാരിലെ അഴിമതിക്കും സാമ്പത്തിക വളര്‍ച്ചയില്ലായ്മയിലും പൊതുസേവനങ്ങളുടെ കുറവിനും എതിരെയാണ് പ്രതിഷേധം നടന്നത്. ഇറാക്കി സര്‍ക്കാര്‍ രാജി വയ്ക്കണം എന്ന ആവശ്യവുമായാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles