യുഎസില്‍ വെടിവെയ്പില്‍ മരിച്ചവര്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ടെക്‌സാസിലും കാലിഫോര്‍ണിയയിലും ഓഹിയോയിലും നടന്ന വെടിവയ്പുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന.

‘ടെക്‌സാസിലും കാലിഫോര്‍ണിയയിലും ഓഹിയോയിലും നടന്ന രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്ക് ഇരകാളായവരോട് ഞാന്‍ ആത്മീയമായ ഐക്യം പ്രാപിക്കുന്നു.’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

വെടിവയ്പില്‍ ജീവന്‍ നഷ്ടമായവര്‍ക്കും മുറിവേറ്റവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ പറഞ്ഞു.

ഓഹിയോയിലെ ഡേട്ടനില്‍ നടന്ന വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിരാവിെ 1 മണിക്കാണ് നഗരത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. കൊലയാളി എന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ ഓഫീസേഴ്‌സ് വെടിവച്ചു കൊന്നു എന്ന് അധികാരികള്‍ പറഞ്ഞു.

ടെക്‌സാസില്‍ ആഗസ്റ്റ് 3 ന് നടന്ന ആക്രമണത്തില്‍ 20 പേര്‍ മരിക്കുകയും 26 പേര്‍ക്കു പരിക്കു പറ്റുകയും ചെയ്തു. കാലിഫോര്‍ണിയില്‍ നേരത്തെ ഉണ്ടായ വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles