ഫ്‌ലോയിഡിന്റെ ആത്മശാന്തിക്കും അമേരിക്കയിലെ സമാധാനത്തിനും വേണ്ടി പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയിഡിനും വര്‍ഗീയ കൊലപാതകത്തിന് ഇരകളാകുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സിലുള്ള എന്റെ സഹോദരീസഹോദരന്മാരേ, ജോര്‍ജ് ഫ്‌ലോയിഡിന്റെ ദാരുണമരണത്തെ തുടര്‍ന്ന് നിങ്ങളുടെ രാജ്യത്ത് ഉണ്ടായിരിക്കുന്ന വലിയ സാമൂഹിക അസ്വസ്ഥത വളരെ ആശങ്കയോടെയാണ് ഞാന്‍ കണ്ടത്.’ ജൂണ്‍ 3ന് വീഡിയോ സന്ദേശത്തിലൂടെ പാപ്പാ പറഞ്ഞു.

‘ വര്‍ഗീയതയ്ക്ക് നേരെ നമുക്ക് കണ്ണടയ്ക്കാനാവില്ല. അതോടൊപ്പം മനുഷ്യജീവന്റെ പരിപാവനത്വം നാം സംരക്ഷിക്കുകയും വേണം. അതേ സമയം, ഇപ്പോള്‍ നടക്കുന്ന തരം അക്രമങ്ങള്‍ സ്വയം നശിപ്പിക്കുന്നതും സ്വയം തോല്‍പിക്കുന്നതുമാണ്. അക്രമം കൊണ്ട് നാം ഒന്നും നേടുന്നുമില്ല, മറിച്ച് വലിയ നഷ്ടം സംഭവിക്കുകയാണ്’ പാപ്പാ പറഞ്ഞു.

അമേരിക്കയില്‍ സമാധാനവും നീതിയും അനുരഞ്ജനവും പുലരുന്നതിനു വേണ്ടി ഫ്രാന്‍സിസ് പാപ്പാ ഗ്വാദലൂപ്പെ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. വര്‍ഗീയവെറിക്ക് ഇരയായി ജീവന്‍ നഷ്ടമായ ജോര്‍ജ് ഫ്‌ലോയിഡിന്റെ ആത്മശാന്തിക്കായി പാപ്പാ പ്രാര്‍ത്ഥനകളര്‍പ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles