ആമസോണ്‍കാരുമൊത്ത് പാപ്പാ വത്തിക്കാനില്‍ മരം നട്ടു
വത്തിക്കാന്‍: പ്രകൃതിയുടെ അപ്പോസ്തലനായി അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പാ ആമസോണില്‍ നിന്നുള്ള സഭാപ്രവര്‍ത്തകരുമായി ചേര്‍ന്ന് മരം നട്ടു.
ആമസോണില്‍ നിന്നുള്ള മെത്രാന്‍മാരെ മാര്‍പാപ്പാ വി. ഫ്രാന്‍സിസ് അസ്സീസിക്ക് സമര്‍പിച്ചു. ഒക്ടോബര്‍ 6 മുതല്‍ 27 വരെയാണ് വത്തിക്കാനില്‍ സിനഡ് നടക്കുന്നത്.
വിവിധ സഭകളില്‍ നിന്നുള്ള മണ്ണ് പ്രതീകാത്മകമായി വത്തിക്കാനിലേക്ക് കൊണ്ടു വന്നു. ആമസോണ്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മണ്ണും അതില്‍ ഉള്‍പ്പെടുന്നു.