ഫ്രാൻസിസ് പാപ്പാ പാവപ്പെട്ടവർക്കൊപ്പം അസ്സീസിയിൽ

രിദ്രരുടെ ലോകദിനമായ നവംബർ പന്ത്രണ്ടിന്, പാവപ്പെട്ടവരോട് സംസാരിക്കാനും, അവരോടൊത്തായിരിക്കാനും വേണ്ടി ഫ്രാൻസിസ് പാപ്പാ അസ്സീസിയിലെത്തി. വിവിധ രീതികളിലുള്ള സഹായം ആവശ്യമുള്ള പാവപ്പെട്ടവർക്ക് നേരെ നന്മയുടെ കാര്യങ്ങൾ നീട്ടാൻ പാപ്പാ എല്ലാ ക്രിസ്ത്യാനികളോടും അഭ്യർത്ഥിച്ചു.

നവംബർ 12 വെള്ളിയാഴ്ച രാവിലെ അസ്സീസിയിലെത്തിയ പാപ്പാ ആദ്യം വിശുദ്ധ ക്ലാരയുടെ ബസിലിക്കയിലെത്തി, അവിടെയുള്ള വിശുദ്ധ ക്ലാരയുടെ പാവപ്പെട്ട സഹോദരിരുടെ മഠത്തിൽ സന്ന്യാസിനിമാരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി.

അസ്സീസിയിലെ ബസലിക്കയിയലേക്കുള്ള യാത്രയിൽ വഴിയിൽ വച്ച് ഫ്രാൻസിസ് പാപ്പാ പാവപ്പെട്ടവരും, കുടിയേറ്റക്കാരും, തീർത്ഥാടകരുമായ നൂറുകണക്കിന് ആളുകളെ കണ്ടുസംസാരിച്ചു.

തുടർന്ന് നടന്ന സമ്മേളനത്തിൽ വിശുദ്ധ ഫ്രാൻസിസ്, വിശുദ്ധ ക്ലാര, വാഴ്ത്തപ്പെട്ട കാർലോ അക്യുത്തിസ് എന്നിവരുൾപ്പെടെ നിരവധി വിശുദ്ധന്മാർ തങ്ങളുടെ ജീവിതം കർത്താവിന്റെ സ്വരം പിന്തുടർന്ന് പാവപ്പെട്ടവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും വേണ്ടി സമർപ്പിച്ചതിനെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ പാപ്പാ അനുസ്മരിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സേവനങ്ങൾ തുടരാനുള്ള സന്നദ്ധത അടുത്ത വർഷവും പുതുക്കാൻ പാപ്പാ അപേക്ഷിച്ചു.

ദരിദ്രർ നമ്മോടൊപ്പം ഇപ്പോഴും ഉണ്ടാകുമെന്ന യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, നമ്മുടെ അന്നന്നത്തെ ആഹാരം പരസ്പരം പങ്കിടണമെന്ന് ഓർമ്മിപ്പിച്ചു. പാവപ്പെട്ടവരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നാമാരും അസഹിഷ്‌ണുക്കളാകരുതെന്നും അവരെക്കുറിച്ച് നമുക്ക് കരുതലുണ്ടാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

തന്നെത്തന്നെ നൽകിയ ക്രിസ്തുവിന്റെ മാതൃക പിൻചെല്ലാൻ നമുക്കെല്ലാം ആകട്ടേയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

നമ്മോടൊത്തുള്ളവരെ സഹയാത്രികരായി കാണുകയും നമ്മൾ പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യന്നതിലുള്ള സന്തോഷമാണ് പോർസ്യുങ്കൊളയിൽ വിശുദ്ധ ഫ്രാൻസിസ് നമുക്ക് പഠിപ്പിച്ചു തരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമിപ്പിച്ചു.

അസ്സീസിയിലെ സമ്മേളനത്തിൽ പങ്കെടുത്ത ഏതാണ്ട് അഞ്ഞൂറോളം പാവപ്പെട്ടവർക്ക് ഭക്ഷണവും, വസ്ത്രങ്ങളടങ്ങിയ ഒരു സമ്മാനവും നൽകിയിരുന്നു.

ഫ്രാൻസിസ് പാപ്പാ സഭയിൽ സ്ഥാപിച്ച പാവപ്പെട്ടവരുടെ ലോകദിനം ഇത് അഞ്ചാം തവണയാണ് ആഘോഷിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles