വീടിനുള്ളിലെ സുവിശേഷമാണ് പുല്‍ക്കൂട്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ഒരുക്കുന്ന പുല്‍ക്കൂടുകള്‍ ഗാര്‍ഹിക സുവിശേഷമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. അതു വഴി തിരുക്കുടുംബം ഓരോ വീടുകളിലും സന്നിഹിതമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വീട്ടിലും ഓരോ പുല്‍ക്കൂട് വയ്ക്കാന്‍ എല്ലാ കുടുംബങ്ങളും ശ്രദ്ധിക്കണമെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

‘ദിവ്യശിശു ദാരിദ്ര്യത്തിന്റെ നടുവിലേക്ക് വന്നു പിറന്നപ്പോള്‍ മറിയത്തിന്റെയും യൗസേപ്പിന്റെയും മനസ്സിലൂടെ കടന്നു പോയ ചിന്തകള്‍ നമുക്ക് വിഭാവനം ചെയ്യാം’ പുല്‍ക്കൂട്ടിലെ തിരുക്കുടുംബത്തെ നോക്കി ധ്യാനിച്ചു കൊണ്ട് മാര്‍പാപ്പാ പറഞ്ഞു.

‘സന്തോഷവും സന്താപവും ആകുലതകളും നിറഞ്ഞ നമ്മുടെ വീടുകളിലേക്ക് നമുക്ക് തിരുക്കുടുംബത്തെ സ്വാഗതം ചെയ്യാം. യേശുവിന്റെ പിറവി ചിത്രീകരിക്കുന്ന പുല്‍ക്കൂട് ഗാര്‍ഹിക സുവിശേഷമാണ്’ പാപ്പാ പറഞ്ഞു.

‘പുല്‍ക്കൂട് എന്നര്‍്തഥമുള്ള ഇംഗ്ലീഷ് വാക്കായ Manger എന്നാല്‍ പുല്‍ത്തൊട്ടി എന്നും അര്‍ത്ഥമുണ്ട്. ബെത്‌ലേഹേം എന്നാല്‍ അപ്പത്തിന്റെ വീട് എന്നാണ് അര്‍ത്ഥം. ‘നമ്മുടെ ഭവനങ്ങളില്‍ നാം തയ്യാറാക്കുന്ന പുല്‍ക്കൂട്, അവിടെ പങ്കുവയ്ക്കപ്പെടുന്ന ഭക്ഷണവും സ്‌നേഹവും ജീവന്റെ അപ്പമായ യേശുവിനെയാണ് ഓര്‍മിപ്പിക്കുന്നത്’ പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles