സഭയില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് സിനഡാലിറ്റി: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സഭയുടെ ഭാവി സ്ഥിതി ചെയ്യുന്നത് സിനഡാലിറ്റിയിലാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വിശ്വാസ തിരുസംഘത്തിന്റെ ദൈവശാസ്ത്ര കമ്മീഷനോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ. അതിന് ശേഷം സിനഡാലിറ്റി എന്താണെന്ന് പാപ്പാ വിശദീകരിച്ചു.
‘സിനഡാലിറ്റി ഒരുമിച്ചു സഞ്ചരിക്കുന്ന ഒരു ശൈലിയാണ്. ഈ മൂന്നാം സഹസ്രാബ്ദത്തില്‍ ദൈവം അതാണ് സഭയില്‍ നിന്നും ആഗ്രഹിക്കുന്നത്’ പാപ്പാ വ്യക്തമാക്കി.
തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒരു പദമാണ് സിനഡാലിറ്റി എന്നു പറഞ്ഞ പാപ്പാ സിനഡാലിറ്റിയുടെ വേരുകളെ കുറിച്ച് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ പ്രസിദ്ധീകരിച്ച ‘സിനഡാലിറ്റി ഇന്‍ ദ ലൈഫ് ആന്‍ഡ് മിഷന്‍ ഓഫ് ദ ചര്‍ച്ച്’ എന്ന പ്രമാണരേഖയ്ക്കു നന്ദി പറഞ്ഞു.
ക്രിസ്തുവിന്റെ ശരീരത്തിലും ദൈവജനത്തിന്റെ പ്രേഷിതയാത്രയിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എന്നാണ് ആ പ്രമാണ രേഖയില്‍ സിനഡാലിറ്റിയെ വ്യഖ്യാനിച്ചിരിക്കുന്നത്.