പരിശുദ്ധാത്മാവിനെ കൂടാതെ സുവിശേഷവല്‍ക്കരണം സാധ്യമല്ല: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന് പരിശുദ്ധാത്മാവ് അനിവാര്യഘടകമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ യേശു ദൈവമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ് വേലയാണ്. പരിശുദ്ധാത്മാവില്ലെങ്കില്‍ സുവിശേഷവല്‍ക്കരണവും ഇല്ല, പാപ്പാ വ്യക്തമാക്കി.
‘നിങ്ങള്‍ക്ക് വേണമെങ്കില്‍ മതം മാറ്റാം, മതത്തെ പരസ്യം ചെയ്യാം… പക്ഷേ, സുവിശേഷവല്‍ക്കരണം എന്നതിന്റെ അര്‍ഥ്ം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയാണ് എന്നതാണ്. സുവിശേഷം പ്രഖ്യാപിക്കുന്നതിനും രക്തസാക്ഷിത്വം വരിക്കുന്നതിനും വചനം പ്രഘോഷിക്കുന്നതിനും നിങ്ങളെ പ്രചോദിപ്പിക്കുന്ന ശക്തി പരിശുദ്ധാത്മാവാണ്’ പാപ്പാ പറഞ്ഞു.
തങ്ങളിലേക്കല്ല, ക്രിസ്തുവിലേക്ക് ജനങ്ങളെ നയിക്കാന്‍ പരിശുദ്ധാത്മാവ് പ്രചോദനം നല്‍കട്ടെ എന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു. ‘ങ്ങനെയാണ് ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കേണ്ടതെന്നും മറ്റുള്ളവരെ സ്വതന്ത്രരാക്കേണ്ടതെന്നും ദൈവതിരുമുമ്പില്‍ ഉത്തരവാദിത്വമുള്ളവരാക്കേണ്ടതെന്നും ആത്മാവിനറിയാം’ പാപ്പാ പറഞ്ഞു.